കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പത്രികയിൽ ഭൂരിഭാഗവും ലീഗിന്റെ ചിന്താധാരകളും ബാക്കിഭാഗം ഇടതുപക്ഷത്തിന് നിലപാടുകളാണ് എന്നും, സ്വാതന്ത്ര്യസമരകാലത്ത് മുസ്ലീം ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് അതിൽ പ്രതിഫലിക്കുന്നതെന്നും മോദി ആഞ്ഞടിച്ചു. ഇന്നത്തെ ഇന്ത്യയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ് കോൺഗ്രസിന്റെ നിലപാടുകൾ എന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി.