മുംബൈ: ടാറ്റാ പവറിന്റെ മാനേജിങ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന അനില്‍ സര്‍ദന രാജിവെച്ചു. ഏപ്രില്‍ 30ന് രാജി പ്രാബല്യത്തില്‍ വരും.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെയ്ക്കുന്നതെന്ന് ടാറ്റാ പവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രെക്ചര്‍ രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ പ്രവര്‍ത്തി പരിചയമുള്ള സര്‍ദന എന്‍ടിപിസി ലിമിറ്റഡ്, ബിഎസ്ഇഎസ് തുടങ്ങിയ കമ്പനികളിലും, 2007-11 കാലയളവില്‍ ടാറ്റ ടെലിസര്‍വീസസിന്റെ എംഡിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.