Sugar Export: പഞ്ചസാര കയറ്റുമതി നിരോധനം തുടരും, രാജ്യത്ത് പഞ്ചസാരയുടെ വില കുറയുമോ?

Sugar Export Update:  ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പഞ്ചസാര കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം തുടരാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 18, 2023, 06:26 PM IST
  • നവംബറില്‍ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുകയാണ്. കൂടാതെ, അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്നു. വിലക്കയറ്റം തടയാൻ എല്ലാവിധ ശ്രമങ്ങളും നടത്തുകയാണ് സര്‍ക്കാര്‍
Sugar Export: പഞ്ചസാര കയറ്റുമതി നിരോധനം തുടരും, രാജ്യത്ത് പഞ്ചസാരയുടെ വില കുറയുമോ?

Sugar Export Update: പഞ്ചസാര കയറ്റുമതിയിൽ  (Sugar Export) നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പഞ്ചസാര കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം തുടരാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അതായത്, അടുത്ത ഉത്തരവ് വരെ പഞ്ചസാര കയറ്റുമതി നിരോധനം നിലനിര്‍ത്തിക്കൊണ്ട്  കയറ്റുമതിക്ക് പകരം ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുമെന്ന് സർക്കാർ അറിയിച്ചു.   

Also Read:   Metabolism Boost: 40 വയസിന് ശേഷം മെറ്റബോളിസം ശക്തിപ്പെടുത്തേണ്ടത് അനിവാര്യം, ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ
 

അടുത്ത മാസം, അതായത് നവംബറില്‍ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുകയാണ്.  കൂടാതെ, അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്നു. അതിനാല്‍, വിലക്കയറ്റം തടയാൻ എല്ലാവിധ ശ്രമങ്ങളും നടത്തുകയാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് പഞ്ചസാരയുടെ വില നിയന്ത്രിക്കാൻ സർക്കാർ ഈ വലിയ നടപടി സ്വീകരിച്ചിരിക്കുന്നത്.  

Also Read:  Bank Holidays Durga Puja 2023: ദുർഗ്ഗാ പൂജ പ്രമാണിച്ച് ഈ ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല 

സാധാരണ പഞ്ചസാരയ്ക്കൊപ്പം ഓര്‍ഗാനിക് പഞ്ചസാര നിരോധനം തുടരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.  റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചസാരയുടെ വില 3 ശതമാനത്തിലധികം വർദ്ധിച്ചിരുന്നു. നിലവിൽ പഞ്ചസാര വില 6 വർഷത്തെ റെക്കോർഡ് നിലയിലാണ്. വരും ദിവസങ്ങളിൽ പഞ്ചസാരയുടെ വില ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് മുന്നില്‍ക്കണ്ടാണ് പഞ്ചസാര കയറ്റുമതി നിരോധനം തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍  തീരുമാനിച്ചത്.  

പഞ്ചസാരയുടെ വില 6 വർഷത്തെ റെക്കോർഡ് നിലയിള്‍ എത്താന്‍ കാരണം എന്താണ്? 

പഞ്ചസാരയുടെ വില വര്‍ദ്ധനയ്ക്ക് മഴയുടെ ദൗര്‍ലഭ്യം ആണ് പ്രധാന കാരണമായി പറയപ്പെടുന്നത്. കരിമ്പ് ധാരാളമായി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും കർണാടകയിലും ഈ വര്‍ഷം ലഭിച്ച മഴയുടെ തോത് വളരെ കുറവായിരുന്നു. ഇത് കരിമ്പ് ഉത്‌പാദനത്തെ സാരമായി ബാധിച്ചു. ഇതാണ് പഞ്ചസാരയുടെ വില വര്‍ദ്ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. രാജ്യത്തെ മൊത്തം  പഞ്ചസാര ഉൽപാദനത്തിന്‍റെ 50 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ് എന്നത് ശ്രദ്ധേയമാണ്. 

അതേസമയം, രാജ്യത്ത് പഞ്ചസാരയുടെ കയറ്റുമതി നിരോധനം 2022 ജൂൺ 1 മുതൽ പ്രാബല്യത്തിലാണ്. ഉത്‌പാദനക്കുറവും രാജ്യത്തുടനീളമുള്ള ഉപഭോഗവും കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്. ഇതിലൂടെ രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാനും ഉപഭോഗത്തിനനുസരിച്ച് മതിയായ സ്റ്റോക്ക് നിലനിർത്താനും കഴിയും എന്നാണ് വിലയിരുത്തല്‍. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 
 

Trending News