ലഖ്‌നൗ: മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനി അനിക രസ്തോഗിയാണ് മരിച്ചത്.
Also Read: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി; മരണം 24 കവിഞ്ഞു, സ്‌കൂളുകൾക്ക് അവധി!
മൂന്നാം വർഷ ബിഎ എൽഎൽബി വിദ്യാർത്ഥിനിയായ അനിക ദേശീയ അന്വേഷണ ഏജൻസിയിൽ (NIA) ഇൻസ്പെക്ടർ ജനറലായ സഞ്ജയ് രസ്തോഗിയുടെ മകളാണ്. 1998 ബാച്ച് മഹാരാഷ്ട്ര കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഈ സഞ്ജയ് രസ്തോഗി.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; DA വർദ്ധനവും അരിയറും ഉടൻ!
അനികയെ ശനിയാഴ്ച രാത്രിയാണ് ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് മുറിയുടെ വാതിൽ തകർത്താണ് അകത്തു കയറിയത്. ഉടൻതന്നെ അനികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് അനികയുടെ മരണ കാരണമെന്നാണ് റാം മനോഹർ ലോഹ്യ ആശുപത്രി അറിയിച്ചത്. ഹോസ്റ്റൽ മുറി അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും പെൺകുട്ടിയുടെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.