PM Modi: അച്ചടക്കമില്ലാത്ത എംപിമാർക്ക് മുന്നറിയിപ്പ്, അടുത്ത സമ്പൂര്‍ണ്ണ ബജറ്റും NDA അവതരിപ്പിക്കും!! ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി മോദി

Budget Session Of Parliament:  ഇപ്പോള്‍ അവതരിപ്പിക്കുക ഇടക്കാല ബജറ്റ്, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തന്‍റെ സർക്കാർ സമ്പൂർണ ബജറ്റ് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jan 31, 2024, 11:04 AM IST
  • പുതുതായി നിര്‍മ്മിച്ച പാർലമെന്‍റ് മന്ദിരത്തില്‍ ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സാന്നിധ്യത്തില്‍ പ്രസിഡന്‍റ് ദ്രൗപതി മുർമുവിന്‍റെ സുപ്രധാന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്
PM Modi: അച്ചടക്കമില്ലാത്ത എംപിമാർക്ക് മുന്നറിയിപ്പ്, അടുത്ത സമ്പൂര്‍ണ്ണ ബജറ്റും NDA അവതരിപ്പിക്കും!! ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി മോദി

Budget Session Of Parliament: ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്മേളനത്തെ അടയാളപ്പെടുത്തുന്ന പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് തിങ്കളാഴ്ച ആരംഭിക്കുകയാണ്. 

Also Read: Parliament Budget Session: 11 പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു, ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പുതുതായി നിര്‍മ്മിച്ച പാർലമെന്‍റ് മന്ദിരത്തില്‍ ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സാന്നിധ്യത്തില്‍ പ്രസിഡന്‍റ്  ദ്രൗപതി മുർമുവിന്‍റെ സുപ്രധാന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.

Also Read:  Horoscope Today, January 31: ഈ രാശിക്കാർ ജോലിസ്ഥലത്ത് ജാഗ്രത പാലിക്കണം!! ഇന്നത്തെ രാശിഫലം 
   
ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പാർലമെന്‍റ് നടപടികൾ സുഗമമായി നടത്താന്‍ സഹകരിക്കാന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ എംപിമാരോട് അഭ്യർത്ഥിച്ചു. സമ്മേളനത്തിന്‍റെ ഈ ചുരുങ്ങിയ് സമയം ഏറെ കാര്യക്ഷമമായി വിനിയോഗിക്കാന്‍ സാധിക്കട്ടെ എന്നദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  പ്രതിപക്ഷ എംപിമാർ പാർലമെന്‍റില്‍ സൃഷ്ടിച്ച ബഹളം ആരും ഓർക്കില്ലെന്നും സഭ തടസ്സപ്പെടുത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്നതിനിടെ പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇപ്പോള്‍ അവതരിപ്പിക്കുക ഇടക്കാല ബജറ്റ്, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തന്‍റെ സർക്കാർ സമ്പൂർണ ബജറ്റ് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദി തന്‍റെ  പ്രസംഗം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തത് ''റാം റാം'' എന്ന അഭിസംബോധനയോടെയാണ് എന്നത് ശ്രദ്ധേയമായി.  

ജനുവരി 31 ന് രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന പാർലമെന്‍റ്  സമ്മേളനം ആരംഭിക്കുകയാണ്.  രാഷ്ട്രപതിയുടെ പ്രസംഗത്തോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഫെബ്രുവരി 9 ന് സമാപിക്കും. ഫെബ്രുവരി 1 ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. നാരിശക്തിയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഇടക്കാല ബജറ്റ് എന്നാണ് സൂചനകള്‍.  

ധനമന്ത്രി സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ആറാമത്തെ ബജറ്റാണിത്. 2024-25 സാമ്പത്തിക വർഷത്തിലെ ആദ്യ കുറച്ച് മാസങ്ങളിലെ ചെലവുകളുടെ വിശദാംശങ്ങളുള്ള ഇടക്കാല ബജറ്റുമായി ബന്ധപ്പെട്ട രേഖകൾ http://www.indiabudget.gov.in-ൽ അപ്‌ലോഡ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy  

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News