ന്യുഡൽഹി: ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇതാദ്യമായിട്ടാണ് പെട്രോളിന്റെയും ഡീസലിന്റെയും (Fuel rate) വില ഇത്രയും വർധിച്ചത്. നവംബർ 20 മുതൽ ഇന്നുവരെ എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായി 14 തവണയാണ് വർധിപ്പിച്ചത്.
ഇന്ന് പെട്രോളിന്റെ വില (Petrol rate) 30-33 പൈസയും ഡീസലിന്റെ വില 25-31 പൈസയും വർധിച്ചിട്ടുണ്ട്. ഡൽഹിയിൽ (Delhi) പെട്രോൾ ലിറ്ററിന് 83.71 രൂപയായി ഉയർന്നിട്ടുണ്ട്. ഇന്നലെ ലിറ്ററിന് 83.41 രൂപയായിരുന്നു. അതുപോലെ മുംബൈയിലും (Mumbai) പെട്രോളിന്റെ വില 33 പൈസ വർധിച്ചിട്ടുണ്ട്. ഇതോടെ പെട്രോളിന്റെ നിരക്ക് ലിറ്ററിന് 90.01 ൽ നിന്ന് 90.34 രൂപയായി ഉയർന്നു. കൊൽക്കത്തയിലും (Kolkata) പെട്രോൾ ഇന്ന് ലിറ്ററിന് 84.86 രൂപയിൽ നിന്നും 85.19 രൂപയായി ഉയർന്നിട്ടുണ്ട്. ഇന്ന് ചെന്നൈയിൽ (Chennai) 86.51 രൂപയ്ക്കാണ് പെട്രോൾ വിൽക്കുന്നത്. ഇന്നലെ ലിറ്ററിന് 86.21 രൂപയായിരുന്നു.
Also read: Local body election: സംസ്ഥാനത്തെ അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്
പ്രധാനപ്പെട്ട 4 മെട്രോ നഗരങ്ങളിലെ പെട്രോൾ വില ചുവടെ ചേർക്കുന്നു
നഗരം ഇന്നലെ ഇന്ന്
ഡൽഹി 83.41 83,71
മുംബൈ 90.01 90.34
കൊൽക്കത്ത 84.86 85.19
ചെന്നൈ 86.21 86,51
അതുപോലെ ഡീസൽ വിലയും (Diesel rate) ഇന്ന് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ (Delhi) ഡീസലിന്റെ വില ഇന്നലെ ലിറ്ററിന് 73.62 രൂപയായിരുന്നു, ഇപ്പോൾ ഇത് ലിറ്ററിന് 73.87 രൂപയായി ഉയർന്നു. മുംബൈയിൽ (Mumbai) ഡീസൽ ലിറ്ററിന് 80.51 എന്ന നിരക്കിലാണ് വിൽക്കുന്നത്. ഇന്നലെ നിരക്ക് ലിറ്ററിന് 80.20 രൂപയായിരുന്നു. കൊൽക്കത്തയിലും (Kolkata) ഡീസൽ വില വർധിച്ചു, ഇവിടെ ഡീസലിന്റെ വില ലിറ്ററിന് 77.44 രൂപയാണ് ഇന്നത്തെ വില. എന്നാൽ ഇന്നലെ ലിറ്ററിന് 77.15 രൂപയായിരുന്നു. ചെന്നൈയിലെ (Chennai) ഡീസൽ ലിറ്ററിന് 78.93 രൂപയിൽ നിന്ന് 79.21 രൂപയായി ഉയർന്നിട്ടുണ്ട്.
Also read: Benefits of EPF Account: നിങ്ങൾക്ക് ഇപിഎഫ് അക്കൗണ്ട് ഉണ്ടോ.. എന്നാൽ ഈ ആനുകൂല്യങ്ങൾ അറിയുക...
പ്രധാനപ്പെട്ട 4 മെട്രോ നഗരങ്ങളിലെ ഡീസൽ വില ചുവടെ ചേർക്കുന്നു
നഗരം ഇന്നലെ ഇന്ന്
ഡൽഹി 73.62 73.87
മുംബൈ 80.20 80.51
കൊൽക്കത്ത 77.15 77.44
ചെന്നൈ 78.93 79.21
നിങ്ങളുടെ നഗരത്തിലെ പെട്രോൾ ഡീസലിന്റെ വില സ്വയം അറിയാൻ
പെട്രോളിന്റെയും ഡീസലിന്റെയും വില നിങ്ങൾക്ക് എസ്എംഎസ് (SMS) വഴിയും അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ ഐഒസി (IOC) ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനം അനുസരിച്ച് നിങ്ങൾ നിങ്ങളുടെ മൊബൈലിൽ RSP യും നിങ്ങളുടെ പട്ടണത്തിന്റെ കോഡും എഴുതി 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കുക. ഉടൻതന്നെ നിങ്ങളുടെ നഗരത്തിലെ പെട്രോൾ, ഡീസൽ നിരക്കുകൾ നിങ്ങളുടെ മൊബൈലിലേക്ക് (Mobile phone) വരും. ഓരോ നഗര കോഡും വ്യത്യസ്തമാണ് അത് ഐഒസി അതിന്റെ വെബ്സൈറ്റിൽ നിങ്ങൾക്ക് നൽകുന്നു.
എല്ലാ ദിവസവും രാവിലെ 6 മണിക്ക് വിലകൾ മാറുന്നു
പെട്രോളിന്റെയും ഡീസലിന്റെയും പുതിയ വില ദിവസവും രാവിലെ ആറുമണിക്കാണ് മാറുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് ഡ്യൂട്ടി, ഡീലർ കമ്മീഷൻ തുടങ്ങി നിരവധി കാര്യങ്ങൾ ചേർക്കുമ്പോൾ അതിന്റെ വില ഇരട്ടിയാകുന്നു.