Manipur Violence: മണിപ്പൂരിൽ ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു; മൊബൈല്‍ ഇന്‍റർനെറ്റ് നിരോധനം തുടരും

കലാപം തുടങ്ങിയ മെയ് മൂന്ന് മുതലാണ് സർക്കാർ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനം നിരോധിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 06:42 PM IST
  • ബ്രോഡ്ബാൻഡ് സേവനവും ലഭിക്കും.
  • എന്നാൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം തുടരും.
  • സാമൂഹിക മാധ്യമങ്ങൾക്കും വിലക്കുണ്ട്.
Manipur Violence: മണിപ്പൂരിൽ ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു; മൊബൈല്‍ ഇന്‍റർനെറ്റ് നിരോധനം തുടരും

ഇംഫാൽ: മണിപ്പൂർ കലാപം തുടങ്ങിയ നാൾ തൊട്ട് നിരോധിച്ച ഇന്റർനെറ്റ് സേവനം ഭാ​ഗികമായി പുനഃസ്ഥാപിച്ച് സർക്കാർ. ബ്രോഡ്ബാൻഡ് സേവനവും ലഭിക്കും. എന്നാൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം തുടരും. സാമൂഹിക മാധ്യമങ്ങൾക്കും വിലക്കുണ്ട്. ഒരു സ്റ്റാറ്റിക് ഐപി കണക്‌ഷനുള്ളവർക്ക് പരിമിതമായ രീതിയിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാനാകും. വൈഫൈ ഹോട്ട്‌സ്‌പോട്ടും അനുവദനീയമല്ല.

മെയ് മൂന്ന് മുതലാണ് മണിപ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടത്. ഇൻറർനെറ്റ് നിരോധനം പ്രധാനപ്പെട്ട ഓഫീസുകൾ, സ്ഥാപനങ്ങൾ, ആരോഗ്യ സൗകര്യങ്ങൾ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ തുടങ്ങിയവയെ ബാധിച്ചതിനാൽ സാധാരണക്കാരുടെ ദുരിതം പരി​ഗണിച്ച് സർക്കാർ ഇന്റർനെറ്റ് സേവനം ഭാ​ഗികമായി പുനഃസ്ഥാപിക്കുന്നതായി സംസ്ഥാന ആഭ്യന്തര വകുപ്പ് ഔദ്യോഗിക ഉത്തരവിൽ പറഞ്ഞു. മുഖ്യമന്ത്രി ബീരേന്‍സിങിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇന്റർനെറ്റ് ഭാ​ഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.

Also Read: Rahul Gandhi: INDIAയാണ് ഞങ്ങള്‍, മണിപ്പൂരിന്റെ മുറിവുണക്കും; മോദിക്ക് മറുപടിയുമായി രാഹുൽ

അതേസമയം മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ചു സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രം​ഗത്തെത്തി. ഞങ്ങൾ ഇന്ത്യയാണെന്നും മണിപ്പുരിന്റെ മുറിവുണക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. മണിപ്പുരിനെ പ്രതിപക്ഷ മുന്നണി സുഖപ്പെടുത്തും. ഇന്ത്യ എന്ന ആശയത്തെ അവിടെ പുനഃസ്ഥാപിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. ഇന്ത്യ എന്ന് പ്രതിപക്ഷ മുന്നണിക്ക് പേരിട്ടതിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ഇന്ത്യന്‍ മുജാഹിദീന്‍ എന്നിവയിലെല്ലാം ഇന്ത്യ ഉണ്ടെന്നും അതുകൊണ്ടു തന്നെ ഇതിൽ ഒന്നും വലിയ കാര്യമൊന്നുമില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ. പാര്‍ലമെന്റില്‍   പ്രതിപക്ഷത്തിന്റെ വൻ ബഹളം മണിപ്പുര്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ബിജെപി എംപിമാരെ അഭിസംബോധന ചെയ്തതിന് ശേഷം പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News