Vande Bharat Train: രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ഹിമാചല്‍ പ്രദേശിന്‌..!

ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചല്‍ പ്രദേശിന്‌ സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍...  രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍  ഡല്‍ഹിയില്‍ നിന്നും ഹിമാചല്‍ പ്രദേശിലെ ഉണയിലേയ്ക്ക് സര്‍വീസ് നടത്തും.

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 06:18 PM IST
  • രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ഹിമാചല്‍ പ്രദേശിലെ ഉണയിലേയ്ക്ക് സര്‍വീസ് നടത്തും
Vande Bharat Train: രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ഹിമാചല്‍ പ്രദേശിന്‌..!

Vande Bharat Train: ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചല്‍ പ്രദേശിന്‌ സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍...  രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍  ഡല്‍ഹിയില്‍ നിന്നും ഹിമാചല്‍ പ്രദേശിലെ ഉണയിലേയ്ക്ക് സര്‍വീസ് നടത്തും.

ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഒരു സന്തോഷവാർത്ത എന്ന നിലയിൽ രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഡല്‍ഹിയില്‍ നിന്നും  ഉണ ജില്ലയിലേയ്ക്ക് ഓടിയെത്തും.  ഈ ട്രെയിന്‍  വ്യാഴാഴ്ച അതായത്, ഒക്ടോബര്‍ 13 ന് പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്യും. 

Also Read:  Vande Bharat Trains: പുത്തന്‍ ഫീച്ചറുകളുമായി വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലേയ്ക്ക്

ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ഓടുന്ന ഈ ട്രെയിനിന്  അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂർ സാഹിബ്, ഉണ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്. റെയിൽവേയുടെ അപ്‌ഡേറ്റുകൾ അനുസരിച്ച്, വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ  ഡൽഹിയില്‍ നിന്ന്  ഉണയിലെ അംബ് അണ്ടൗറ റെയിൽവേ സ്റ്റേഷനിലാണ് എത്തുക.  

Also Read:  Vande Bharat Train: രാജ്യത്തിന്‍റെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ എത്തി, പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി മോദി 

 

ഈ വര്‍ഷം അവസാനത്തോടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന ഹിമാചല്‍ പ്രദേശിന്‌ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍  നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. അതിനു പുറമെയാണ് രാജ്യത്തെ  നാലാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ഹിമാചല്‍ പ്രദേശിന്‌ ലഭിക്കുന്നത്. സംസ്ഥാനത്തിന് വന്ദേ ഭാരത് ട്രെയിന്‍ ലഭിക്കുന്നത് ടൂറിസം വികസനത്തിന്‌ ഏറെ സഹായകമാവുമെന്നാണ് വിലയിരുത്തല്‍.   

Also Read:  Vande Bharat Express Accident: എരുമക്കൂട്ടത്തെ ഇടിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ അവസ്ഥ കണ്ടോ? 

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന മറ്റൊരു സംസ്ഥാനമായ ഗുജറാത്തിൽ പ്രധാനമന്ത്രി മോദി കഴിഞ്ഞ മാസം മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഗാന്ധിനഗറിൽ നിന്ന് മുംബൈയിലേക്കാണ് ഈ ട്രെയിൻ ഓടുന്നത്.

2019ലാണ് പ്രധാനമന്ത്രി മോദി ആദ്യമായി വന്ദേ ഭാരത് എക്‌സ്പ്രസ് അനാവരണം ചെയ്തത്.  ഡീസൽ ലാഭിക്കാനും വൈദ്യുതി ഉപയോഗം 30% കുറയ്ക്കാനും കഴിയുന്ന സ്വയം പ്രവർത്തിപ്പിക്കുന്ന എഞ്ചിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിലുള്ളത്.  

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, വന്ദേ ഭാരത് എക്‌സ്‌പ്രസ് തീവണ്ടി പൂർണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണ്. ഫീച്ചറുകളുടെ ഭാഗമായി വന്ദേ ഭാരത് എക്‌സ്പ്രസിന് ഓട്ടോമാറ്റിക് വാതിലുകളും എയർ കണ്ടീഷൻഡ് ചെയർ കാർ കോച്ചുകളും 180 ഡിഗ്രി വരെ തിരിയാൻ കഴിയുന്ന റിവോൾവിംഗ് ചെയറും ഉണ്ട്.  ട്രെയിൻ 18 എന്നും വന്ദേ ഭാരത് എക്‌സ്പ്രസ്  അറിയപ്പെടുന്നു. 

രാജ്യത്ത് ഇപ്പോള്‍ ആകെ മൂന്ന് വന്ദേ ഭാരത് ട്രെയിനാണ് സര്‍വീസ്  നടത്തുന്നത്.  ന്യൂഡൽഹി - വാരാണസി, ന്യൂഡൽഹി-ശ്രീമാതാ വൈഷ്ണോ ദേവി കത്ര,  ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് മുംബൈയിലേയ്ക്കുമാണ്  ഏ ട്രെയിനുകള്‍ ഓടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News