ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഭൂചലനം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ ഉണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചിട്ടുണ്ട്.
#WATCH | An earthquake of magnitude 4.9 on the Richter Scale struck Jammu and Kashmir
(Visuals from Poonch) https://t.co/EiP0pdpmmW pic.twitter.com/6kVyRwGtET
— ANI (@ANI) August 20, 2024
Also Read: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉക്രൈയിനിലേക്ക്
രാവിലെ 6:45 നും 6:52 നുമായി 4.9, 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. 4.8 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം 10 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്നും നാഷണൽ സെൻ്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.
Another earthquake of magnitude 4.8 on the Richter Scale struck Baramulla, Jammu and Kashmir: National Center for Seismology pic.twitter.com/LVWG6ZnL2E
— ANI (@ANI) August 20, 2024
ഭൂചലനത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാനിന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ ഭൂകമ്പ സാധ്യത ഭൂപടത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലയായ സോൺ 5 ൽ ജമ്മു കശ്മീരും ഉൾപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉക്രൈയിനിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രൈൻ സന്ദർശനത്തിനൊരുങ്ങുന്നു. ആഗസ്റ്റ് 23 വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഉക്രൈൻ സന്ദർശനം. റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രൈൻ സന്ദർശിക്കുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ നിശ്ചയിച്ച പോളണ്ട് സന്ദർശനത്തിന് ശേഷമാകും പ്രധാനമന്ത്രി ഉക്രൈനിൽ എത്തുക.
Also Read: 'ഓരോ സെക്കന്റിലും അഫയർ'... മകളെക്കുറിച്ചുള്ള ഗോസിപ്പുകളിൽ പ്രതികരിച്ച് ശ്വേത തിവാരി!
സന്ദർശനത്തിൽ യുക്രൈന്‍ പ്രസിഡൻ്റ് വ്ളാദിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. സെലൻസികി നേരത്തെ മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും മോദിയുടെ സന്ദർശനത്തിനുണ്ട്. കഴിഞ്ഞ മാസം നരേന്ദ്രമോദി റഷ്യയിൽ സന്ദർശനം നടത്തിയിരുന്നു. അന്ന് റഷ്യൻ പ്രസിഡന്റ് പുടിനെ മോദി ആലിംഗനം ചെയ്തതിൽ ഉക്രൈൻ അതൃപ്തിയും അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.