ബെംഗളൂരിവിലെ ട്രാഫിക് ബ്ലാക്കിനെ പറ്റി പ്രത്യേകം ഒന്നും പറയേണ്ട ആവശ്യമില്ല. എല്ലാവർക്കും സുപരിചതമാണ്. അതേപോലെ തന്നെ ബെംഗളൂരു നിവാസികൾക്ക് ഇപ്പോൾ ശീലവുമായിരിക്കുകയാണ് നഗരത്തിലെ ട്രാഫിക് ബ്ലോക്ക്. ഇപ്പോൾ ഇതാ ലോകത്തിലെ സഞ്ചാര വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായിരിക്കുകയാണ് കർണാടകയുടെ തലസ്ഥാനം. അതായത് ബെംഗളൂരു നഗരത്തിൽ ഒരു പത്ത് കിലോമീറ്റർ ദൂരം താണ്ടണമെങ്കിൽ ശരാശരി ഒരു യാത്രികൻ ചെലവഴിക്കേണ്ടി വരുന്നത് 29 മിനിറ്റ് പത്ത് സക്കൻഡാണ്. ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊക്കേഷൻ റിസേർച്ച് ടെക് കമ്പനിയായ ടോംടോമാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
2021നെക്കാൾ ഒരു സക്കൻഡ് വൈകിയാണ് ഈ കഴിഞ്ഞ വർഷം ബെംഗളൂരു നഗരത്തിൽ ശരാശരി യാത്ര വേഗത കുറച്ചിരിക്കുന്നത്. അതായത് 2021ലെ കണക്ക് പ്രകാരം ബെംഗളൂരു നഗരത്തിൽ 10 കിലോമീറ്റർ താണ്ടാൻ വേണ്ടി വന്നിരുന്നത് 29 മിനിറ്റ് ഒമ്പത് സക്കൻഡുകളായിരുന്നു. അതിപ്പോൾ (2022) 29 സക്കൻഡ് പത്ത് സക്കൻഡായി ഉയർന്നിരിക്കുകയാണെന്ന് ഡച്ച് സ്ഥാപനം പുറത്ത് വിട്ട കണക്കിൽ പറയുന്നു.
ALSO READ : അമിത ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തുന്ന തിയേറ്ററുകളില്‍ നിന്നും പണം തിരിച്ച് ഈടാക്കാൻ നിർദേശം
ബെംഗളൂരുവിനെക്കാളും ട്രാഫിക് ബ്ലോക്ക് ഉള്ള നഗരമോ?
ഡച്ച് റിസേർച്ച് കമ്പനി പുറത്ത് വിട്ട കണക്ക് പ്രകാരം ദക്ഷിണേന്ത്യൻ നഗരത്തിന് രണ്ടാം സ്ഥാനമാണ്. അപ്പോൾ ഇതിലും സഞ്ചാര വേഗത കുറഞ്ഞ നഗരമുണ്ടെന്ന് അറിയുമ്പോൾ അവിടെ അവസ്ഥ എന്തായിരിക്കും. ബ്രിട്ടണിലെ പ്രധാന നഗരമായ ലണ്ടണാണ് ടോംടോമിന്റെ പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥാമാക്കിയിരിക്കുന്നത്. ലണ്ടണിൽ പത്ത് കിലോമീറ്റർ യാത്ര ചെയ്യാൻ ശരാശരി വേണ്ടത് 36 മിനിറ്റും 20 സക്കൻഡുമാണ്. ലണ്ടണിനും ബെംഗളൂരുവിനും പുറമെ ഐർലൻഡിന്റെവ തലസ്ഥാനമായ ഡബ്ലിൻ, ജാപ്പനീസ് നഗരമായ സാപ്പോറോ, ഇറ്റലിലെ മിലാൻ എന്നിങ്ങനെയാണ് യഥാക്രമമാണ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള മറ്റൊരു നഗരവും പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിട്ടുണ്ട്. ആറാം സ്ഥാനത്തുള്ള പൂണെയാണ്. രാജ്യതലസ്ഥാനമായ ഡൽഹി പട്ടികയിൽ 34-ാം സ്ഥാനത്താണ്. മറ്റൊരു മെട്രോ നഗരമായ മുംബൈ 47-ാം സ്ഥാനത്തും പട്ടികയിൽ ഇടം നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...