Ahmedabad Accident: അഹമ്മദാബാദിലെ ഇസ്‌കോൺ പാലത്തിൽ വൻ ദുരന്തം, നിയന്ത്രണം വിട്ട് അതിവേഗതയില്‍ എത്തിയ കാർ ആള്‍ക്കൂട്ടത്തിലേയ്ക്ക് പാഞ്ഞു കയറി 9 പേർ മരിച്ചു. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു.
ഈ സംഭവം നടക്കുന്നതിന് മുന്‍പ് പാലത്തില്‍ ഒരു ഥാറും ട്രക്കും കൂട്ടിയിടിച്ചിരുന്നു. ഇത് കാണുവാനായി ആള്‍കൂട്ടം തടിച്ചുകൂടിയിരുന്നു. പെട്ടെന്നാണ് അമിത വേഗതയില്‍ എത്തിയ ഒരു ഒരു ജാഗ്വാർ കാർ വന്ന് ആൾക്കൂട്ടത്തിന് മുകളിലൂടെ പാഞ്ഞുകയറിയത്. അപകടത്തിൽ രണ്ട് പോലീസുകാരും മരിച്ചു.
Also Read: NDA Update: പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വാസം അർപ്പിച്ച് ഒറ്റക്കെട്ടായി എൻഡിഎ സഖ്യകക്ഷികള്‍
അപകടത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായതായാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞയുടൻ അഡ്മിനിസ്‌ട്രേഷൻ സംഘം സ്‌ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ഇവരുടെ ചികിത്സ ആശുപത്രിയിൽ തുടരുകയാണ്. മരിച്ചവരെ തിരിച്ചറിഞ്ഞ ശേഷം ബന്ധുക്കളെ വിവരമറിയിക്കുന്നുണ്ട്. ഈ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്,പോലീസ് പറയുന്നു.
സർഖേജ്-ഗാന്ധിനഗർ ഹൈവേയിൽ അഹമ്മദാബാദിലെ ഇസ്‌കോൺ പാലത്തിൽ ഇന്നലെ രാത്രി 1.15 ഓടെയാണ് ഈ ഭയാനകമായ അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ റോഡിൽ എപ്പോഴും തിരക്കാണ്. ഥാറും ട്രക്കും കൂട്ടിയിടിക്കുന്നത് കാണാൻ ആളുകൾ ഇവിടെ തടിച്ചുകൂടിയിരുന്നു, പെട്ടെന്ന് നിയന്ത്രണം വിട്ട കാർ ജനക്കൂട്ടത്തിലേയ്ക്ക് പാഞ്ഞുകയറിയത്.
രാജ്പഥ് ക്ലബ് ഭാഗത്തേക്ക് അമിത വേഗതയിൽ കാർ പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചതോടെ ആളുകള്‍ വായുവില്‍ ഉയര്‍ന്ന് ഇര ദൂരം മാറിയാണ് നിലം പതിച്ചത് എന്നും സംഭവം ഹൃദയഭേദകമാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...