Weight Loss Tips: മുട്ട കഴിച്ച് ശരീരഭാരം കുറയ്ക്കാം; എപ്പോൾ എങ്ങനെ കഴിക്കണം?

Weight Loss With Eggs: മുട്ടയുടെ വെള്ളയിൽ പ്രോട്ടീനും മഞ്ഞക്കരുവിൽ 90 ശതമാനം കാത്സ്യവും ഇരുമ്പും അടങ്ങിയിരിക്കുന്നു. മുട്ട ഉയർന്ന പ്രോട്ടീനും കുറഞ്ഞ കലോറിയും ഉള്ള ഭക്ഷണമാണ്.

Written by - Zee Malayalam News Desk | Last Updated : Aug 11, 2023, 09:50 AM IST
  • മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം
  • പ്രത്യേകിച്ച്, കലോറി നിയന്ത്രിത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
  • പ്രഭാതഭക്ഷണത്തിന് മുട്ട ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്
Weight Loss Tips: മുട്ട കഴിച്ച് ശരീരഭാരം കുറയ്ക്കാം; എപ്പോൾ എങ്ങനെ കഴിക്കണം?

ഏറ്റവും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ട നിങ്ങൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്നു. മുട്ടയുടെ വെള്ളയിൽ പ്രോട്ടീനും മഞ്ഞക്കരുവിൽ 90 ശതമാനം കാത്സ്യവും ഇരുമ്പും അടങ്ങിയിരിക്കുന്നു. മുട്ട ഉയർന്ന പ്രോട്ടീനും കുറഞ്ഞ കലോറിയും ഉള്ള ഭക്ഷണമാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ മുട്ട മികച്ചതാണ്.

മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. പ്രത്യേകിച്ച്, കലോറി നിയന്ത്രിത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പ്രഭാതഭക്ഷണത്തിന് മുട്ട ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. കാരണം, ഇത് ദിവസം മുഴുവൻ കുറച്ച് കലോറി ഉപഭോഗം ചെയ്യാൻ സഹായിച്ചേക്കാം.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ കലോറി കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും ശ്രമിക്കേണ്ടത് പ്രധാനമാണ്. കലോറി ഉപഭോ​ഗം വർധിക്കുന്നതിനെ ചെറുക്കാനുള്ള ഒരു തന്ത്രമാണ് ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നത്. മുട്ട നിങ്ങളുടെ ശരീരത്തിന് ഏറ്റവും ആരോഗ്യകരമായ ഭക്ഷണവും പോഷകങ്ങളുടെ ഏറ്റവും വലിയ ഉറവിടവുമാണ് എന്നതിൽ സംശയമില്ല.

മുട്ട കഴിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തും. മുട്ട അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് പകൽ സമയത്ത് അധിക കലോറി കഴിക്കാനുള്ള പ്രവണത ഇല്ലാതാക്കും. മുട്ടയിൽ കലോറി കുറവും പ്രോട്ടീൻ കൂടുതലുമാണ്. സമീകൃതാഹാരത്തിന്റെ ഭാഗമായും അധിക കൊഴുപ്പോ പഞ്ചസാരയോ ഉപയോ​ഗിക്കാതെയും അവ കഴിക്കുകയാണെങ്കിൽ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ALSO READ: Monsoon Illness: മഴക്കാലത്ത് ജലജന്യരോ​ഗങ്ങൾ പടരുന്നതിങ്ങനെ; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

മുട്ടയിൽ കലോറി കുറവാണ്: കലോറി ഉപഭോഗം പരിമിതപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗമാണ്, നിങ്ങളുടെ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.

വിശപ്പ് കുറയ്ക്കുന്നു: മുട്ടകൾ പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ്. ഒരു മുട്ട ഏകദേശം ആറ് ​ഗ്രാം കലോറി നൽകുന്നു. കൂടാതെ പ്രോട്ടീൻ അവിശ്വസനീയമാംവിധം അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

മെറ്റബോളിസം വർദ്ധിപ്പിക്കാൻ മുട്ട സഹായിക്കുന്നു: ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിന് മെറ്റബോളിസത്തെ വേഗത്തിലാക്കാൻ കഴിയും. ഭക്ഷണത്തിലെ പോഷകങ്ങൾ വിഘടിപ്പിക്കുന്നതിനും ദഹിപ്പിക്കുന്നതിനും ശരീരം കൂടുതൽ കലോറി ഉപഭോഗം ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, ബട്ടർ അല്ലെങ്കിൽ എണ്ണ പോലുള്ള ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ച് മുട്ട പാചകം ചെയ്യുന്നത് ഒഴിവാക്കുക. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുള്ള ആളുകൾ മുട്ടയുടെ വെള്ള മാത്രം കഴിക്കുകയും കൊളസ്ട്രോൾ ഉപഭോഗം സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യുക.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News