Jogging: ദിവസവും 30 മിനിറ്റ് ജോഗിംഗ്...! അറിഞ്ഞിരിക്കണം ഈ ആരോഗ്യ ഗുണങ്ങൾ

Jogging Benefits: ദിവസവും ജോഗിംഗ് ചെയ്യുന്നത് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.  

Written by - Zee Malayalam News Desk | Last Updated : Nov 29, 2023, 11:09 PM IST
  • ഏകദേശം 300-400 കലോറി ഇല്ലാതാക്കാൻ ജോഗിംഗ് സഹായിക്കും.
  • ജോഗിംഗ് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.
  • ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തും.
Jogging:  ദിവസവും 30 മിനിറ്റ് ജോഗിംഗ്...! അറിഞ്ഞിരിക്കണം ഈ ആരോഗ്യ ഗുണങ്ങൾ

ആരോഗ്യം നിലനിർത്താനായി രാവിലെ പല തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യാറുള്ളവരാണ് ഏറെയും. ജോഗിംഗും ഇതിൽ ഉൾപ്പെടുന്നു. സാവധാനത്തിൽ ഓടുന്ന വ്യായാമമാണിത്. ദിവസവും രാവിലെ ഉറക്കമുണർന്നതിന് ശേഷം അര മണിക്കൂർ ജോഗിംഗ് ചെയ്യുന്നതന് ആരോഗ്യത്തിന് നല്ലതാണ്. ജോഗിംഗിന്റെ ഗുണങ്ങൾ ഏന്തൊക്കെയാണെന്ന് നോക്കാം..

30 മിനിറ്റ് ജോഗിംഗിന്റെ പ്രയോജനങ്ങൾ

ALSO READ: മൂക്കടപ്പ് വിട്ടുമാറുന്നില്ലേ..? ഇതൊന്നു ട്രൈ ചെയ്ത് നോക്കൂ

1. ഹൃദയാരോഗ്യത്തിന് ഗുണം

ദിവസവും ജോഗിംഗ് ചെയ്യുന്നത് ഹൃദയവും ശ്വാസകോശവും ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

2. ശരീരഭാരം കുറയ്ക്കാൻ

കലോറി ഇല്ലാതാക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനുമുള്ള മികച്ച മാർഗമാണ് ജോഗിംഗ്. ഒരു ദിവസം 30 മിനിറ്റ് മിതമായ വേഗതയിൽ ഓടുന്നത് ഏകദേശം 300-400 കലോറി ഇല്ലാതാക്കാൻ സഹായിക്കും. 

3. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു

ജോഗിംഗിന് നിരവധി മാനസികാരോഗ്യ ഗുണങ്ങളുണ്ട്. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും. ജോഗിംഗ് എൻഡോർഫിൻ ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. ഇതിനെ ഫീൽ ഗുഡ് ഹോർമോൺ എന്ന് വിളിക്കുന്നു. ഈ ഹോർമോൺ മാനസികാവസ്ഥ മെച്ചപ്പെടുത്താനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. 

4. പ്രതിരോധശേഷി വർധിപ്പിക്കും

പതിവ് ജോഗിംഗ് നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തും. ഇത് മാത്രമല്ല, ആന്റിബോഡികളുടെയും വെളുത്ത രക്താണുക്കളുടെയും ഉത്പാദനം മെച്ചപ്പെടുത്തുന്നു. പല തരത്തിലുള്ള അണുബാധകൾക്കെതിരെ പോരാടാൻ ഇത് സഹായിക്കുന്നു.പനി, ജലദോഷം, ചുമ എന്നിവയ്ക്കുള്ള സാധ്യതയും കുറവായിരിക്കും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News