ഇന്ന് സർവ്വസാധാരണമായി പലരിലും കാണപ്പെടുന്ന രോഗാവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും ഭക്ഷണക്രമത്തിലുണ്ടായ മാറ്റങ്ങളും മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണക്രമീകരണം തന്നെയാണ്.
സാൽമൺ, അയല, മത്തി, ട്യൂണ, കൊഴുവ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഇൻസുലിൻ സംവേദനക്ഷമത, ലിപിഡ് അഥവാ കൊഴുപ്പ് അളവ് എന്നിവ മെച്ചപ്പെടുകയും ഹോർമോൺ പ്രവർത്തനം പുനഃസ്ഥാപിക്കുകയും ചെയ്യും. പ്രമേഹം നിയന്ത്രിക്കുന്നതിന് ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇഞ്ചിയിൽ ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.
മഞ്ഞൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയും. മഞ്ഞൾ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുകയോ മഞ്ഞൾ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുകയോ ചെയ്യുന്നത് നല്ലതാണ്. മഞ്ഞളിലെ കുർക്കുമിൻ പാൻക്രിയാസിന്റെ പ്രവർത്തനങ്ങളെ മികച്ചതാക്കാനും ശരീരത്തിലെ ഇൻസുലിന്റെ അളവ് സന്തുലിതമാക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ചീര പോലുള്ള ഇലക്കറികളിൽ പോഷകങ്ങൾ, വിറ്റാമിനുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറി അടങ്ങിയ പച്ച ഇലക്കറികളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇലക്കറികൾ നല്ലതാണ്. പച്ച ഇലക്കറികളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA