Chennai: കോവിഡ് കാലത്ത് കോണ്ടത്തിന് വന്‍ ഡിമാന്‍ഡ്, വില്‍പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് എന്ന് പഠനങ്ങള്‍..
2020ല്‍ രാജ്യത്ത് കോണ്ടം വില്‍പ്പന വര്‍ധിച്ചതായി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ആപ്പായ ഡന്‍സോ നടത്തിയ പഠനം പറയുന്നു. കൂടാതെ, രാത്രിയേക്കാള്‍ പകല്‍ സമയങ്ങളിലാണ് ഇന്ത്യക്കാര്‍ കൂടുതല്‍ കോണ്ടം (Condoms)വാങ്ങിയതെന്നും പഠനങ്ങള്‍ പറയുന്നു.
പകല്‍ സമയത്ത് ആപ്പിലൂടെയുള്ള കോണ്ടം വില്‍പന ഹൈദരാബാദില്‍ ആറിരട്ടിയും ചെന്നൈയില്‍ അഞ്ചിരട്ടിയും ജയ്പുരില്‍ നാലിരട്ടിയും മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ മൂന്നിരട്ടിയും കോവിഡ് (Covid-19) കാലത്ത് വര്‍ദ്ധിച്ചെന്നും പഠനം വ്യക്തമാക്കുന്നു.
കോണ്ടം മാത്രമല്ല ഗര്‍ഭനിരോധന ഗുളികയായ ഐ പില്‍ (i-pill) വില്‍പനയും ഗര്‍ഭം പരിശോധിക്കുന്ന പ്രഗ്‌നന്‍സി കിറ്റ് (Pregnancy Kit ) വില്‍പനയും 2020ല്‍ കുത്തനെ ഉയര്‍ന്നു.
Also read: ഗർഭനിരോധന ഗുളികകൾ കൊണ്ട് ഗുണങ്ങളും? പുതിയ കണ്ടെത്തൽ!
കോണ്ടം, ഐ പില്‍, പ്രഗ്‌നന്‍സി കിറ്റ് എന്നിവയ്ക്ക് ശേഷം 2020ല്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടായിരുന്നത് സിഗരറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന റോളിംഗ് പേപ്പറിനാണ്. ബെംഗളൂരുവിലാണ് ഡന്‍സോയിലൂടെയുള്ള റോളിംഗ് പേപ്പര്‍ വില്‍പ്പനയില്‍ ഏറ്റവും അധികം വര്‍ദ്ധന രേഖപ്പെടുത്തിയത്. മെട്രോ നഗരമായ ചെന്നൈയെക്കാള്‍ 22 ഇരട്ടി റോളിംഗ് പേപ്പറാണ് ബെംഗളൂരുവില്‍ വിറ്റഴിഞ്ഞത്.
Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy