ശൈത്യകാലത്ത് പലപ്പോഴും കൂടുതൽ ഭാരം വർധിക്കുന്നതായി തോന്നാറുണ്ടോ? എന്നാൽ വേനൽക്കാലത്തേക്കാൾ ശൈത്യകാലത്ത് ഭാരം കുറയ്ക്കാൻ എളുപ്പമാണ്. ശരീരഭാരം കുറയ്ക്കാൻ പറ്റിയ സമയമാണ് ശൈത്യകാലം, പക്ഷേ പലർക്കും ഈ സമയത്ത് ശരീരഭാരം വർധിക്കുന്നു. ഇതിന് കാരണം എന്താണെന്ന് ബിഎഎംഎസ്, ബിർള ആയുർവേദയിലെ ആയുർവേദ കൺസൾട്ടന്റായ ഡോ. അനു ശ്രീധർ കെസി വിശദീകരിക്കുന്നു. ശൈത്യകാലത്ത് ആരോഗ്യകരമായ ഒരു മെറ്റബോളിസം ഉണ്ടാകുന്നുണ്ട്. ഇതുവഴി വ്യായാമം ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ ശരീരഭാരം കുറയുന്നു. ഇന്ത്യയിൽ 5,000 വർഷത്തിലേറെ പഴക്കമുള്ള ഒരു ചികിത്സാ സമ്പ്രദായമാണ് ആയുർവേദം. ആയുർവേദത്തിൽ പൊണ്ണത്തടിയെ സ്ഥൂല്യം എന്ന് വിളിക്കുന്നു. ആയുർവേദം അനുസരിച്ച്, ദഹന പ്രശ്നങ്ങളും കൊഴുപ്പും ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. വീട്ടിൽ വച്ച് തന്നെ ശരീരഭാരം കുറയ്ക്കാനുള്ള ആയുർവേദ രീതികൾ ഡോ. അനു പങ്കുവയ്ക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നതിനുള്ള ആദ്യപടി നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുക എന്നതാണ്. ആരോഗ്യവുമായി ബന്ധപ്പെട്ട എന്തൊക്കെ ലക്ഷ്യങ്ങളാണ് നിങ്ങൾക്കുള്ളതെന്ന് സ്വയം ചിന്തിക്കുക. ആരോഗ്യ സംരക്ഷണത്തിനായി എന്തെല്ലാം രീതികളാണ് നിങ്ങൾ നടപ്പിലാക്കുന്നത്. സുസ്ഥിരമായി ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധിക്കേണ്ടതുണ്ട്. പതിവ് ഭക്ഷണ സമയം നിലനിർത്തുക, ലഘുഭക്ഷണം ഒഴിവാക്കുക തുടങ്ങിയവയാണ് ഇതിന്റെ ആദ്യപടി. ഭക്ഷണം മിതമാക്കുക. അത്താഴത്തിന് ശേഷം വീടിനുള്ളിൽ തന്നെ കുറച്ച് ദൂരം നടക്കുന്നത് നല്ലതാണ്.
ഭാരത്തെ സ്വാധീനിക്കുന്ന നിരവധി ഹെർബൽ ഉത്പന്നങ്ങളും ഔഷധസസ്യങ്ങളും ഉണ്ട്. എന്നാൽ ആരോഗ്യവിദഗ്ധരുടെ നിർദേശാനുസരണം മാത്രമേ ഇവ ഉപയോഗിക്കാവൂ. വാരണാദി കഷായം, ഗുളുച്യാദി കഷായം, ഗുഡൂച്ചി (ഗിലോയ്), അശ്വഗന്ധരിഷ്ടം, കാഞ്ചനാര ഗുൽഗുലു എന്നിവ ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ചില ആയുർവേദ ഔഷധങ്ങളാണ്. ഒരു ആയുർവേദ ഡോക്ടറെ സന്ദർശിച്ച് ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രമേ ഇവ ഉപയോഗിക്കാവൂ. പൊണ്ണത്തടി പോലുള്ള ദീർഘകാല പ്രശ്നങ്ങൾക്ക് പഞ്ചകർമ്മ ചികിത്സ ഗുണം ചെയ്യും. മസാജ്, ഉഴിച്ചിൽ തുടങ്ങിയ ചികിത്സകളിലൂടെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. നിങ്ങളുടെ ദഹനത്തിന്റെയും മെറ്റബോളിസത്തിന്റെയും അവസ്ഥ ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാനമാണ്. കുറച്ച് കലോറി കഴിക്കുകയും കൂടുതൽ വ്യായാമം ചെയ്യുകയും ചെയ്യുക എന്നതാണ് ശരീരഭാരം കുറയ്ക്കാനുള്ള ആദ്യ പടി. നിങ്ങളുടെ മെറ്റബോളിസം വർധിക്കുന്നതിനനുസരിച്ച് സ്വാഭാവികമായും ശരീരഭാരം കുറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...