Aloe Vera Benefits: ഇന്ന് സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി ആളുകള്‍ കൂടുതലായും പ്രകൃതിയെയാണ് ആശ്രയിക്കുന്നത്. ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമമായ ഒരു ചെടിയാണ് കറ്റാര്‍ വാഴ.
Also Read: No Potato: ഒരു മാസം ഉരുളക്കിഴങ്ങ് കഴിച്ചില്ല എങ്കില്‍ എന്ത് സംഭവിക്കും? ആരോഗ്യ വിദഗ്ധര്‍ പറയുന്നത്
നിരവധി ഗുണങ്ങള്‍ ഉള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്ന ഈ ചെടിയെ പ്രകൃതിയുടെ വരദാനം എന്ന് പറയാം.
ഇന്ന് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിച്ചില്‍ തടയുന്നതിന് വളരെ സഹായകമാണ് കറ്റാര്‍വാഴ. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ഒരു കറ്റാര്‍വാഴ ഇല, അല്പം ചെമ്പരത്തി ഇലകള്‍, അല്പം ആര്യവേപ്പ് ഇലകള്‍, ഇവ മൂന്നും നന്നായി അരച്ചെടുത്ത് മുടിയില്‍ തേച്ചു പിടിപ്പിക്കുക. 1 മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുടി കൊഴിച്ചില്‍ പറ പറക്കും...!!
ചര്‍മ്മ സൗന്ദര്യത്തിന് ഉത്തമമാണ് കറ്റാര്‍വാഴ. വേനൽക്കാലത്ത് സൂര്യന്‍റെ കഠിനമായ ചൂടിൽനിന്നും ചർമത്തെ സംരക്ഷിക്കാനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് കറ്റാര്‍വാഴ ജെല്‍. ഇത് ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായകമാണ്.
സമൃദ്ധമായ മുടിയ്ക്ക് ശിരോചര്‍മ്മത്തിലും മുടിയിലും കറ്റാര്‍വാഴ ജെല്‍ തേയ്ക്കാം. ഇത് ചൊറിച്ചില്‍ ഒഴിവാക്കി മുടിയിഴകള്‍ക്ക് ഈര്‍പ്പം നല്‍കും. ഇതിലടങ്ങിയിരിയ്ക്കുന്ന വിറ്റാമിനുകളും ഫോളിക് ആസിഡും മുടി കൊഴിച്ചില്‍ തടയുകയും മുടിയെ പരിപാലിയ്ക്കുകയും കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു.
കറ്റാര്‍വാഴ ജ്യൂസ് ആന്‍റി ഓക്‌സിഡന്‍റുകളുടെയും വൈറ്റമിനുകളുടെയും ശേഖരമാണ്. മലബന്ധം അകറ്റുന്നതിനും കരളിന്‍റെ ശരിയായ പ്രവര്‍ത്തനത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് ഏറെ സഹായിക്കും.
എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിനുംആരോഗ്യത്തിനും മാത്രമല്ല ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ് ഷൂയി അനുസരിച്ച് വളരെയധികം പ്രാധാന്യമുണ്ട് ഈ ചെടിയ്ക്ക്. ഭാഗ്യം കൊണ്ടുവരുന്ന ഒരു ചെടിയാണ് കറ്റാര്‍ വാഴയെന്നാണ് പറയപ്പെടുന്നത്.
അതായത് ഈ ചെടി വീട്ടിനുളളില്‍ വളര്‍ത്തിയാല്‍ വിവിധ ഗുണങ്ങളാണ് ലഭിക്കുക. മോശപ്പെട്ട ഊര്‍ജത്തെ വലിച്ചെടുത്ത് വീട്ടിലുളളവര്‍ക്ക് പോസിറ്റീവ് വൈബും ഉടമകള്‍ക്ക് ഭാഗ്യവും സമ്മാനിക്കുന്ന ചെടിയാണത്രെ കറ്റാര്‍വാഴ. വീട്ടിനുളളില്‍ മലിനവായു ഉണ്ടെങ്കില്‍ അത് മാറ്റി ശുദ്ധമാക്കാനും കറ്റാര്‍ വാഴ സഹായിക്കും. വീട്ടിന്‍റെ പരിസരത്ത് കറ്റാര്‍വാഴ നടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കുക, ചെടി കിഴക്ക് ദിക്കിലോ അല്ലെങ്കില്‍ വടക്ക് ദിക്കിലോ നടുന്നതാണ് ഉത്തമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...