Red Chilli Powder Benefits: മസാല ചേര്‍ത്ത കറികളും വിഭവങ്ങളും ഏറെ ഇഷ്ടപ്പെടുന്നവരാണ് നാം. മസാലകൾ പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തിന് സഹായകമാണ്. ചില മസാലകള്‍ രുചിയ്ക്കും ആരോഗ്യത്തിനും മാത്രമല്ല, പല രോഗങ്ങള്‍ ഭേദമാക്കുന്നതിനും ഏറെ സഹായകമാണ്.
നമ്മളില്‍ പലരും മസാലകള്‍ ചേര്‍ത്ത ഏറെ രുചികരമായ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. പലര്‍ക്കും മസാല കുറഞ്ഞതോ ആവശ്യത്തിന് എരിവോ ഇല്ലാത്ത ഒരു വിഭവം ആസ്വദിക്കാന്‍ ബുദ്ധിമുട്ടാണ്.
നമ്മുടെ മസാലക്കൂട്ടുകളില്‍ പ്രധാനമാണ് മുളകുപൊടി. ചുവന്ന മുളക് രാജ്യത്തുടനീളം ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. ചുവന്ന മുളക് ഉണക്കി പൊടിച്ചെടുത്ത് നിര്‍മ്മിക്കുന്ന മുളകുപൊടി അത്യധികം എരിവുള്ളതും ഏത് ഭക്ഷണത്തിലും ചേര്‍ക്കുന്ന മസാലയുടെ പ്രധാന ഘടകവുമാണ്.
Also Read: Fist Diet: ഒരു വ്യായാമവും വേണ്ട, പൊണ്ണത്തടി ഈസിയായി കുറയ്ക്കാം, ഫിസ്റ്റ് ഡയറ്റ് പരീക്ഷിക്കൂ
മുളകുപൊടി ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പറയപ്പെടുന്നുണ്ട് എങ്കിലും മുളകുപൊടിയ്ക്കുമുണ്ട് ചില അത്ഭുതകരമായ ഗുണങ്ങള്‍. അതായത്, ശരിയായ ദഹനത്തിനും ശരീരഭാരം നിലനിർത്തുന്നതിനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുളകുപൊടി ഏറെ സഹായകമാണ്.
മുളകുപൊടിയുടെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ അറിയാം: -
മുളകുപൊടി രക്തസമ്മർദ്ദം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിയ്ക്കുന്നു. ഇതില്‍ പൊട്ടാസ്യം ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നതിനാല്‍ രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ ഇത് ഏറെ സഹായിക്കുന്നു.
മുളകുപൊടി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, ചുവന്ന മുളകിൽ ക്യാപ്‌സൈസിൻ എന്ന പദാർത്ഥം അടങ്ങിയിരിയ്ക്കുന്നു. ഇത് ശരീരത്തിന്‍റെ മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു. ഇത് കൂടുതല്‍ കലോറി എരിയാന്‍ സഹായിയ്ക്കുന്നു.
ചുവന്ന മുളക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ചുവന്ന മുളക് വിറ്റാമിൻ സിയുടെ കലവറയാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയും വിട്ടുമാറാത്ത രോഗങ്ങളെ തടയുകയും ചെയ്യുന്നു.
ചുവന്ന മുളക് ധമനികളില്‍ ഉണ്ടാകുന്ന തടസ്സം മാറ്റുന്നു. ധമനികളുടെയും രക്തക്കുഴലുകളുടെയും തടസ്സം മാറ്റാൻ സഹായിക്കുന്ന ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകളും അവയിൽ അടങ്ങിയിട്ടുണ്ട്.
ചുവന്ന മുളക് ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താന്‍ ഏറെ സഹായകമാണ്. ചുവന്ന മുളകില്‍ വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ അടങ്ങിയിരിയ്ക്കുന്നു. ഇത്, നിങ്ങളുടെ മുടിയ്ക്കും ചർമ്മത്തിനും ഏറെ സഹായകമാണ്.
ചുവന്ന മുളകിന് ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. നിങ്ങൾക്ക് പേശികളിലോ സന്ധികളിലോവേദനയോ വീക്കമോ ഉണ്ടെങ്കിൽ, ചുവന്ന മുളക് കഴിക്കുക. ഇത് വേദനയും വീക്കവും കുറയ്ക്കും.
ചുവന്ന മുളക് ദഹനത്തെ സഹായിക്കുന്നു. ഇത് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതുവഴി മലബന്ധം ഉണ്ടാകാതെ സഹായിയ്ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...