Murder: ടിക് ടോക് താരങ്ങളെ അഞ്ജാത സംഘം വെടിവെച്ചു കൊന്നു

നാലുപേരും കാറില്‍ പോകുന്നതിനിടെയായിരുന്നു ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Feb 2, 2021, 07:50 PM IST
  • ഗാര്‍ഡന്‍ മേഖലയിലെ അങ്കലസാരിയ ആശുപത്രിയ്ക്കടുത്ത് വെച്ചായിരുന്നു അക്രമി സംഘം ഇവരെ ആക്രമിച്ചത്.
  • ഓടിക്കൊണ്ടിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം.
  • പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Murder: ടിക് ടോക് താരങ്ങളെ അഞ്ജാത സംഘം വെടിവെച്ചു കൊന്നു

കറാച്ചി : ടിക്‌ടോക് താരങ്ങളെ അഞ്ജാത സംഘം വെടിവെച്ചു കൊന്നു കറാച്ചിയിലെ ഗാര്‍ഡന്‍ മേഖലയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത്. മുഷ്‌കന്‍, അമീര്‍, രെഹാന്‍, സജദ് എന്നിവരാണ് മരിച്ചത്. സാമൂഹ്യ മാദ്ധ്യമങ്ങളിലും ടിക്‌ ടോക്കിലും സജീവമായ താരങ്ങളാണിവര്‍. നാലുപേരും കാറില്‍ പോകുന്നതിനിടെയായിരുന്നു ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. 

ALSO READ: UP MLA യ്ക്ക് പാകിസ്ഥാനിൽ നിന്നും വധ ഭീക്ഷണി: പ്രധാനമന്ത്രിയുമായുള്ള ബന്ധം അവസാനിപ്പിക്കണം

ഗാര്‍ഡന്‍ മേഖലയിലെ അങ്കലസാരിയ ആശുപത്രിയ്ക്കടുത്ത് വെച്ചായിരുന്നു അക്രമി സംഘം ഇവരെ ആക്രമിച്ചത്. ഓടിക്കൊണ്ടിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. വ്യക്തി പരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ(police) പ്രാഥമിക നിഗമനം.

ALSO READ:  Pakisthan Anti Terrorism Squad ഇൻസ്പെക്ടർ വെടിയേറ്റ് മരിച്ചു

 
അതിനിടയിൽ ഇവരുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യങ്ങളിൽ തർക്കം നിന്നിരുവെന്നും പോലീസ് പറയുന്നു ഇതിന്റെ വൈരാഗ്യമാവാം കാരണമെന്നാണ് നിഗമനം. കേസിൽ കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം ഇതിനായി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ഇന്ത്യയിൽ ടിക് ടോക്(tik tok) നിർത്തിയെങ്കിലും മറ്റ് പല ഏഷ്യൻ രാജ്യങ്ങളിലും ഇപ്പോഴും ടിക്‌ടോക് സജീവമാണ്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News