മേപ്പാടിയിൽ പുതുവത്സര രാത്രിയിൽ കുത്തേറ്റ് യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. വാക്ക് തർക്കത്തെ തുടർന്നുണ്ടായ കത്തി കുത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് രൂപേഷ് എന്നയാളെ പൊലീസ് നിലവിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഇന്ന്, ജനുവരി 1 പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം നടന്നത്.
കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മുർഷിദിനെ കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ ഏഴ് മണിയോടെ യുവാവ് മരിക്കുകയായിരുന്നു. മേപ്പാടി എരുമക്കൊല്ലി റോഡിൽ പൂളക്കുന്നിന് സമീപമായിരുന്നു സംഭവം നടന്നത്. സംഭവത്തെ തുടർന്ന് മുർഷിദിന്റെ സുഹൃത്ത് നിഷാദിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്.
ALSO READ: Crime: മകളെ ദേവദാസി സമ്പ്രദായത്തിന് വിട്ടുനൽകി; മതാപിതാക്കളടക്കം നാല് പേർ അറസ്റ്റിൽ
വിവരങ്ങൾ സൂചിപ്പിക്കുന്നത് അനുസരിച്ച് പുതുവർഷത്തിന്റെ തലേ ദിവസം, ഡിസംബർ 31 ന് കൊല്ലപ്പെട്ട മുർഷിദും നിഷാദും മേപ്പടിയിലെ പൂളക്കുന്നിന് സമീപമുള്ള ഒരു കടയുടെ മുമ്പിൽ സ്കൂട്ടർ നിർത്തിയിട്ട് ഇരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടെ പോലീസ് കസ്റ്റഡിയിൽ എടുത്ത രൂപേഷ് ഇവിടെ എത്തിയതിന് ശേഷം ഇവരോട് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ മുർഷിദും നിഷാദും ഇവിടെ നിന്ന് പോകാൻ തയ്യാർ ആയില്ല. എന്നാൽ ഇത് വാക്ക്തർക്കിന് കാരണമാകുകയായിരുന്നു. വാക്കുതർക്കങ്ങൾക്ക് ഇടയിൽ രൂപേഷ് ഇവർ വന്ന സ്കൂട്ടറിന്റെ താക്കോൽ ഇവരിൽ നിന്ന് തട്ടിയെടുത്തു. ഇതിനെ തുടർന്ന് വാക്കുതർക്കം ഉന്തും തള്ളുമായി മാറി. ഒടുവിൽ രൂപേഷ് കയ്യിലുണ്ടയിരുന്നു കത്തിയെടുത്ത് ഇരുവരെയും കുത്തുകയായിരുന്നു. മേപ്പടിയിലെ ഒരു സ്വകാര്യ ആശുപതിയിലാണ് നിഷാദ് ചികിത്സയിൽ കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...