Crime News: നിരവധി കേസുകളിലെ പ്രതി സൈജു തങ്കച്ചൻ കാർ തട്ടിയെടുത്ത കേസിൽ പിടിയിൽ!

Kochi Crime News: ഇയാളും കൂട്ടാളികളും ചേര്‍ന്ന് കഴിഞ്ഞ 23 ന് കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ കാര്‍ തട്ടിയെടുത്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 3, 2024, 10:21 AM IST
  • നിരവധി കേസുകളിലെ പ്രതി സൈജു തങ്കച്ചൻ ബ്ലാക്ക് മെയില്‍ ചെയ്ത് കാര്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിൽ
  • ഇയാളും കൂട്ടാളികളും ചേര്‍ന്ന് കഴിഞ്ഞ 23 ന് കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ കാര്‍ തട്ടിയെടുത്തിരുന്നു
Crime News: നിരവധി കേസുകളിലെ പ്രതി സൈജു തങ്കച്ചൻ കാർ തട്ടിയെടുത്ത കേസിൽ പിടിയിൽ!

കൊച്ചി: നിരവധി കേസുകളിലെ പ്രതി സൈജു തങ്കച്ചൻ ബ്ലാക്ക് മെയില്‍ ചെയ്ത് കാര്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിൽ. 2021 ല്‍ പാലാരിവട്ടത്ത് രണ്ട് യുവതികള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട കേസിലടക്കം പ്രതിയായ സൈജുവിനെ കൊല്ലത്തുനിന്നാണ് പോലീസ് പിടികൂടിയത്.

Also Read: ഗോവയിൽ പരിചയപ്പെട്ട വിദേശ വനിതയെ ദുബായിൽ വിളിച്ചു വരുത്തി പീഡനം; ഒരാൾ അറസ്റ്റിൽ

ഇയാളും കൂട്ടാളികളും ചേര്‍ന്ന് കഴിഞ്ഞ 23 ന് കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ കാര്‍ തട്ടിയെടുത്തിരുന്നു. സൈജുവും സുഹൃത്തായ റെയ്സിനും ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ സ്വദേശി അഭിനന്ദിനെ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന ചിലവന്നൂരിലെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയും ശേഷം  സൈജുവും റെയ്‌സും റെയ്സിന്റെ ഭാര്യ റെമീസും ചേര്‍ന്ന് ഇയാളെ ഭീഷണിപ്പെടുത്തി കാറുമായി മുങ്ങുകയുമായിരുന്നു.

Also Read: ബീറ്റ്റൂട്ട് ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ.. ഗുണങ്ങൾ ഏറെ!

 

ഇയാൾക്കെതിരെ എറണാകുളം ടൗണ്‍ സൗത്ത്, പാലാരിവട്ടം, ഇന്‍ഫോപാര്‍ക്ക്, ഫോര്‍ട്ട്കൊച്ചി, തൃക്കാക്കര അടക്കമുള്ള പോലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളും പോക്‌സോ കേസുമുണ്ടെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News