Crime News: മുന്നോട്ടു കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കം; കണ്ടക്ടറെ കുപ്പികൊണ്ട് കുത്തി യാത്രക്കാരൻ

Murder Attempt In Kochi: സംഭവം നടന്നത് വെള്ളിയാഴ്ച വൈകുന്നേരം 3:10 ന് ഉദയംപേരൂര്‍ നടക്കാവിലായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 6, 2024, 09:04 AM IST
  • മുന്നോട്ടു കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കം
  • കണ്ടക്ടറെ കുപ്പികൊണ്ട് കുത്തി യാത്രക്കാരൻ
Crime News: മുന്നോട്ടു കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കം; കണ്ടക്ടറെ കുപ്പികൊണ്ട് കുത്തി യാത്രക്കാരൻ

എറണാകുളം: സ്വകാര്യ ബസ് യാത്രയ്ക്കിടെ കണ്ടക്ടറെ കുപ്പികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ യാത്രക്കാരനെ പോലീസ് അറസ്റ്റുചെയ്തു.പൂത്തോട്ട റൂട്ടിലെ വേളാങ്കണ്ണി മാതാ ബസിലെ കണ്ടക്ടര്‍ ഇലഞ്ഞി പാറേക്കണ്ടത്തില്‍ ജെയിനിനാണ് കുത്തേറ്റത്. സംഭവത്തിൽ യാത്രക്കാരനായ ഉദയംപേരൂര്‍ പി.കെ.എം.സി. കണ്ണേമ്പിള്ളില്‍ വിനൂബിനെ ഉദയംപേരൂര്‍ പോലീസ് അറസ്റ്റുചെയ്തു.

Also Read: സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്!

സംഭവം നടന്നത് വെള്ളിയാഴ്ച വൈകുന്നേരം 3:10 ന് ഉദയംപേരൂര്‍ നടക്കാവിലായിരുന്നു. തിരക്കിനിടെ മുന്നിലേക്ക് കയറി നില്‍ക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കുത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറഞ്ഞത്.

Also Read: 1 വർഷത്തിനു ശേഷം മാളവ്യ രാജയോഗം; ഇവരിനി തൊടുന്നതെല്ലാം പൊന്ന്, വരുമാനം ഇരട്ടിക്കും!

ജെയിനിന്റെ ഇടതു കൈയില്‍ കടിച്ച ശേഷം ബസില്‍ നിന്നിറങ്ങി പുറത്ത് കിടന്നിരുന്ന പൊട്ടിയ കുപ്പികൊണ്ട് വിനൂബ് വീശിയപ്പോള്‍ ജെയിനിന്റെ വയറിന് മുറിവേറ്റതായിട്ടാണ് വിവരം. പരിക്കേറ്റ കണ്ടക്ടറെ ഉടന്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചു. പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News