ഓര്‍ഡര്‍ ചെയ്തത് മൊബൈല്‍; കിട്ടിയത് കാലഹരണപെട്ട, പൗഡര്‍ ടിന്നുകള്‍

വീട്ടില്‍ എത്തി ഫോണ്‍ കവര്‍ തുറന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. 

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 07:31 PM IST
  • പതിനേഴായിരം രൂപ വിലവിരുന്ന മൊബൈല്‍ ഫോണാണ് ബുക് ചെയ്തത്.
  • വീട്ടില്‍ എത്തി ഫോണ്‍ കവര്‍ തുറന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്
  • എക്‌സപെയറി ഡേറ്റ് കഴിഞ്ഞ മൂന്ന് പൗഡര്‍ ടിന്നുകളാണ് പായ്ക്കറ്റില്‍ ഉണ്ടായിരുന്നത്
ഓര്‍ഡര്‍ ചെയ്തത് മൊബൈല്‍; കിട്ടിയത് കാലഹരണപെട്ട, പൗഡര്‍ ടിന്നുകള്‍

ഇടുക്കി: ഓണ്‍ലൈനിലൂടെ മൊബൈല്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത്   പൗഡര്‍ ടിന്നുകള്‍. ഇടുക്കി മുണ്ടിയെരുമ സ്വദേശിയായ അഞ്ജനയാണ് തട്ടിപ്പിന് ഇരയായത്. മേഖലയിലെ നിരവധിയാളുകള്‍ സമാനമായ തട്ടിപ്പിന് ഇരയായതായി വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അഞ്ജന, ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ നിന്നും പതിനേഴായിരം രൂപ വിലവിരുന്ന മൊബൈല്‍ ബുക്ക് ചെയ്തത്. 

തുടര്‍ന്ന് കഴിഞ്ഞ ദിവസം, ഡെലിവറി ബോയ് പാഴ്‌സല്‍ എത്തിയ വിവരം വിളിച്ചറിയ്ക്കുകയും ക്യാഷ് ഓണ്‍ ഡെലിവറി പ്രകാരം സര്‍വ്വീസ് ചാര്‍ജുകള്‍ അടക്കം 17028 രൂപ നല്‍കി പാഴ്‌സല്‍ കൈപറ്റുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ എത്തി ഫോണ്‍ കവര്‍ തുറന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. 

Also Read: അൽ-ഖ്വയ്ദയുമായി ബന്ധമുള്ള രണ്ട് ​ഭീകരരെ അസം പോലീസ് അറസ്റ്റ് ചെയ്തു; മൊബൈൽ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തു

എക്‌സപെയറി ഡേറ്റ് കഴിഞ്ഞ മൂന്ന് പൗഡര്‍ ടിന്നുകളാണ് പായ്ക്കറ്റില്‍ ഉണ്ടായിരുന്നത് സമാനമായ രീതിയില്‍ നെടുങ്കണ്ടം, സന്യാസിയോട സ്വദേശികളായ മൂന്ന് പേരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. വിലകൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍, ഇവര്‍ക്ക് ലഭിച്ചത് വില കുറഞ്ഞ പഴയ ഫോണുകളാണ്.

 പോലിസ് നടത്തിയ അന്വേഷണത്തില്‍ ഡെലിവറി കേന്ദ്രത്തില്‍ നിന്നും ഉത്പന്നം മാറ്റിയതാണെന്ന സൂചന ലഭിച്ചതായാണ് വിവരം. ഡെലിവറി കേന്ദ്രത്തില്‍ എത്തിയ പാഴ്‌സലില്‍ നിന്നും ഫോണ്‍ മാറ്റി പകരം, മറ്റ് വസ്തുക്കള്‍ വയ്ക്കുകയായിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം പോലിസിലും ഓണ്‍ലൈന്‍ വ്യാപര സ്ഥാപനത്തിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News