കൊച്ചി: അന്താരാഷ്ട്ര ലഹരി കടത്തിന് യുവാക്കളെ ക്യാരിയറാക്കിയിരുന്ന ഏജന്റ് അറസ്റ്റിൽ. ചേര്‍ത്തല സ്വദേശിയായ പി.ടി. ആന്റണിയെയാണ് ക്രൈംബ്രാഞ്ച് കുടുക്കിയത്. വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ ആന്റണി.
Also Read: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ; 2 പേർ മരിച്ചു
മാത്രമല്ല ഇയാൾ നിരവധി യുവാക്കളെ ക്യാരിയറാക്കി വിദേശത്തേക്ക് ലഹരിക്കടത്ത് നടത്തിയതായും ക്രൈബ്രാഞ്ച് വ്യക്തമാക്കി. ആന്റണി നല്‍കിയ കവറുമായി കുവൈറ്റിലെത്തിയ ഇയാളുടെ ബന്ധു ഞാറയ്ക്കല്‍ സ്വദേശി ജോമോന്‍ ജയിലിലായിരുന്നു. ജോമോന്റെ പിതാവ് ക്ലീറ്റസ് നടത്തിയ നിയമ പോരാട്ടമാണ് ഒടുവിൽ കേസില്‍ വഴിത്തിരിവായത്. മകനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ക്ലീറ്റസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Also Read: Actor Vijay: 'രക്ഷക'വേഷത്തിൽ വിജയ്... സിനിമയിലല്ല, ഇത്തവണ കർഷകരെ കൈയ്യിലെടുക്കാൻ
ഇതിനെ തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് 2018-ലാണ്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയ്‌ക്കെന്ന പേരിലാണ് ജോമോനെ ആന്റണി കുവൈറ്റിലെത്തിക്കുന്നത്. ജോമോന്റെ കൈയില്‍ ആന്റണി ഒരു കവർ നല്‍കിയിരുന്നു. ആ കവറില്‍ നിന്നും രണ്ട് കിലോ ബ്രൗണ്‍ ഷുഗര്‍ പിടികൂടുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ 20 വര്‍ഷത്തേക്ക് ജോമോനെ കുവൈറ്റ് കോടതി ശിക്ഷിക്കുകയും ചെയ്തു. ഇതുപോലെ നിരവധി പേര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ വലയിലായിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. റിമാന്‍ഡ് ചെയ്ത ആന്റണിയെ വിശദമായി ചോദ്യംചെയ്യും ഇതിലൂടെ കേസുമായി ബന്ധപ്പെട്ട മറ്റുകണ്ണികളെ കണ്ടെത്താനായേക്കുമെന്ന വിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്.
Also Read: അച്ഛനെന്നും കിച്ചൂട്ടനൊപ്പം; കൊല്ലം സുധിയുടെ മുഖം കയ്യിൽ പച്ച കുത്തി മകൻ
സ്കൂട്ടർ കെഎസ്ആർടിസി ബസിൽ തട്ടി അമ്മക്കൊപ്പം സഞ്ചരിച്ചിരുന്ന ബിഎഡ് വിദ്യാർത്ഥിനി മരിച്ചു
ആളൂരില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തില്‍ ആളൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആളൂര്‍ മേല്‍പ്പാലത്തിനു സമീപം വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ആളൂര്‍ അരിക്കാടന്‍ ബാബുവിന്റെ മകള്‍ ഐശ്വര്യ ബാബുവാണ് മരിച്ചത്.
ഐശ്വര്യ ബാബു മാളയില്‍ ബിഎഡ് വിദ്യാര്‍ത്ഥിനിയാണ് . മാള ഭാഗത്തു നിന്നും ആളൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റ സൈഡില്‍ ഐശ്വര്യയുടെ അമ്മ ജിന്‍സി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ പുറകിലിരുന്ന ഐശ്വര്യ ബസിനടിയിലേക്ക് വീഴുകയായിരുന്നു. മറുവശത്തേക്ക് വീണ ജിൻസിയ്ക്കും പരിക്കുകളുണ്ട്. ആളൂര്‍ സ്‌കൂളിലെ അധ്യാപികയാണ് ജിൻസി. സംഭവ തുടർന്ന് പോലീസെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. ഐശ്വര്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...