Ganja Smuggling: ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Crime News: പിടിയിലായത് വേങ്ങര കറ്റൂർ കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻ കോയ തങ്ങൾ ആണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Jul 6, 2024, 11:15 AM IST
  • ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
  • പിടിയിലായത് വേങ്ങര കറ്റൂർ കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻ കോയ തങ്ങൾ ആണ്
  • ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായിട്ടുണ്ട്
Ganja Smuggling: ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള പരിസരത്തു നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിലായതായി റിപ്പോർട്ട്. 

Also Read: മുന്നോട്ടു കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കം; കണ്ടക്ടറെ കുപ്പികൊണ്ട് കുത്തി യാത്രക്കാരൻ

 

പിടിയിലായത് വേങ്ങര കറ്റൂർ കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻ കോയ തങ്ങൾ ആണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലേക്കും ഇവിടെ നിന്ന് പുറത്തേക്കുമെത്തിക്കുന്ന കാരിയറാണ് സെയ്ദ് ഹുസൈൻ കോയ തങ്ങൾ എന്നാണ് റിപ്പോർട്ട്. ബാങ്കോക്കിൽ നിന്നും ഇന്ത്യയിലേക്കും ഇവിടെ നിന്ന് വിദേശ രാജ്യങ്ങളിലേക്കും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയതിന് തെളിവുകൾ ലഭിച്ചതായും പോലീസ് പറഞ്ഞു. 

Also Read: 1 വർഷത്തിനു ശേഷം മാളവ്യ രാജയോഗം; ഇവരിനി തൊടുന്നതെല്ലാം പൊന്ന്, വരുമാനം ഇരട്ടിക്കും!

ഈ വർഷം പത്തിലധികം തവണ ഇയാൾ ബാങ്കോക്കിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ട്. ഇവർ കള്ളക്കടത്ത് നടത്തുന്നത് മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങൾ വഴിയാണ്. ഇവിടെ നിന്ന് ഖത്തർ, ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇത് എത്തിച്ചു നൽകുകയാണ് പതിവ്. ഇതിന് മറ്റു കാരിയർമാരെയും ഉപയോഗഗിക്കുന്നുണ്ട്.

Also Read: 98 ദിവസങ്ങൾക്ക് ശേഷം വ്യാഴം വക്ര ഗതിയിലേക്ക്; 2025 വരെ ഇവർക്ക് രാജകീയ ജീവിതം!

 

ഓരോ യാത്രയിലും 50 ലക്ഷത്തിന്റെ ലഹരിമരുന്നാണ് ഇവർ കടത്തുന്നത്. ഇതിന് ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നുമുണ്ട്. ഇയാൾ ഇതിന് മാത്രമല്ല സ്വർണക്കടത്തിലും കാരിയറായി പ്രവർത്തിക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്. തമിഴ്‌നാട് ഗൂഡല്ലൂർ പാടന്തറയിൽ താമസിച്ചു വരുന്ന ഹുസൈൻ കോയ തങ്ങൾ വ്യാജ ചികിത്സ നടത്തുന്നതായും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News