കൊച്ചി: വധഗൂഢാലോചന കേസിൽ സൈബർ ഹാക്കർ സായി ശങ്കറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ച കേസിലാണ് സായി ശങ്കറിനെതിരെ ക്രൈംബ്രാഞ്ചിന്റെ നടപടി. 12 മണിയോടെയാണ് സായി ശങ്കറിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് അറസ്റ്റും രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ മുമ്പിൽ സായി ശങ്കർ കീഴടങ്ങുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് സായി ശങ്കർ. നേരത്തെ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സായി ശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. കേസിൽ സായി ശങ്കറിന്റെ കയ്യിൽനിന്നും നിർണായക വിവരങ്ങൾ ലഭിക്കാനുണ്ടന്നാണ് അന്വേഷണ സംഘം പറയുന്നത്.
സംഭവത്തിൽ സായി ശങ്കറിന്റെ പങ്ക് വ്യക്തമാക്കി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണത്തോട് സായി ശങ്കർ സഹകരിച്ചിരുന്നില്ലെന്ന് അന്വേഷണം സംഘം വ്യക്തമാക്കുന്നു. തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സായി ശങ്കർ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA