മലപ്പുറം: Crime News: വിവാഹ വീട്ടിൽ നിന്നും 16 പവൻ സ്വർണവും എട്ട് ലക്ഷം രൂപയും മോഷ്ടിച്ച പ്രതി പിടിയിൽ. താനാളൂർ ഒഴൂർ സ്വദേശി ഷാജഹാനെന്ന മണവാളൻ ഷാജഹാനെയാണ് കൽപകഞ്ചേരി എസ് ഐ ജലീൽ കറുത്തേടത്തും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ്. മണ്ണുതൊടുവിൽ അബ്ദുൽ കരീമിന്റെ വീട്ടിൽ നിന്നാണ് ഇയാൾ 16 പവൻ സ്വർണവും എട്ട് ലഷം രൂപയും മോഷ്ടിച്ചത്.
Also Read: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം നടത്തിയ കേസിൽ പിടിയിലായവരിൽ മറ്റൊരു മോഡലും!
മോഷണം നടന്ന ദിവസം പകൽ ഇരിങ്ങാവൂർ മീശപ്പടി ഓഡിറ്റോറിയത്തിൽ വച്ച് അബ്ദുൽ കരീമിന്റെ മകളുടെ വിവാഹ സത്കാരമുണ്ടായിരുന്നു. ഇത് കഴിഞ്ഞ് അബ്ദുൽ കരീമും ഭാര്യ ഹാജറയും മകനും വീട്ടിൽ വന്ന് വിശ്രമിക്കുമ്പോഴായിരുന്നു മോഷണം. കഴുത്തിലെ മാല പൊട്ടിക്കുന്നതിനിടെ പെട്ടെന്ന് ജെട്ടി ഉണർന്നതോടെ സ്വർണവും പണവുമായി പ്രതി രക്ഷപ്പെട്ടു. സിസിടിവിയിൽ നിന്നും ഇയാൾ മോഷണം നടത്തിയ ശേഷം രക്ഷപ്പെടുന്ന ദൃശ്യം ലഭിച്ചതാണ് പ്രതിയെ ഉടനെ വലയിലാക്കാൻ പോലീസിന് കഴിഞ്ഞത്.
Also Read: രാഹുവിന്റെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് നൽകും വൻ ധനവും പ്രശസ്തിയും!
ആന്ധ്രയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മലഞ്ചെരുവിലെ ആദിവാസി ഊരിൽ ഒളിവിൽ കഴിയവെയായിരുന്നു ഷാജഹാനെ പോലീസ് പിടികൂടിയത്. ശേഷം മോഷണം നടത്തിയ വീട്ടിലും സ്വർണമാല പണയം വെച്ച തിരൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പും നടത്തി. മാത്രമല്ല പണയം വച്ച മാല ഇതേ സ്ഥാപനത്തിൽ നിന്നും കണ്ടെടുത്തു. വിവാഹ വീടുകൾ നോക്കി വെച്ച് മോഷണം നടത്തുന്നത് ഷാജഹാന്റെ സ്ഥിരം പണിയാണെന്നും ഇവിടെ നിന്നും ലഭിക്കുന്ന സാധനങ്ങൾ വിറ്റു കിട്ടുന്ന പണവുമായി നാടുവിടുന്നു ഇയാൾ ഇതര സംസ്ഥാനങ്ങളിൽ കറങ്ങി ആഢംബര ജീവിതം നയിക്കുകയുമാണ് ചെയ്യാറുള്ളതെന്നാണ് പോലീസ് പറയുന്നത്. ശേഷം കയ്യിലെ പണം തീരുമ്പോൾ വീണ്ടും സംസ്ഥാനത്തെത്തി മോഷണം നടത്തുകയാണ് ഇയാളുടെ രീതിയെന്നാണ് പോലീസ് പറയുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി അമ്പതോളം മോഷണ കേസുകളിലെ പ്രതിയായ ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...