UPI Deposit : കാർഡ് വേണ്ട യുപിഐ മതി; പണം നിക്ഷേപിക്കാൻ പുതിയ വഴി തേടി ആർബിഐ

UPI Money Deposit : സിഡിഎം മെഷനുകളിൽ ഇത് സംബന്ധിച്ച് ആർബിഐ സൗകര്യമൊരുക്കാനൊരുങ്ങുകയാണ്

Written by - Zee Malayalam News Desk | Last Updated : Apr 6, 2024, 04:50 PM IST
  • മറ്റ് ഓൺലൈൻ ട്രാൻസാക്ഷനുകൾക്ക് പുറമെയാണ് പണം നിക്ഷേപത്തിനും യുപിഐ സേവനം സജ്ജമാക്കാൻ ആർബിഐ തയ്യാറെടുക്കുന്നത്.
  • നേരത്തെ എടിഎം മെഷനിൽ നിന്നും യുപിഐ വഴി പണം പിൻവലിക്കാനുള്ള സേവം ആർബിഐ ഏർപ്പെടുത്തിയിരുന്നു.
UPI Deposit : കാർഡ് വേണ്ട യുപിഐ മതി; പണം നിക്ഷേപിക്കാൻ പുതിയ വഴി തേടി ആർബിഐ

യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷനിലൂടെ (സിഡിഎം) പണം നിക്ഷേപിക്കാൻ സൗകര്യമൊരുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്കിന്റെ ധനനയ പ്രഖ്യാപനത്തിലാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഈ പ്രൊപ്പസൽ അവതരിപ്പിച്ചത് . ഡിജിറ്റൽ പേയ്മെന്റ്, മറ്റ് ഓൺലൈൻ ട്രാൻസാക്ഷനുകൾക്ക് പുറമെയാണ് പണം നിക്ഷേപത്തിനും യുപിഐ സേവനം സജ്ജമാക്കാൻ ആർബിഐ തയ്യാറെടുക്കുന്നത്. നേരത്തെ എടിഎം മെഷനിൽ നിന്നും യുപിഐ വഴി പണം പിൻവലിക്കാനുള്ള സേവം ആർബിഐ ഏർപ്പെടുത്തിയിരുന്നു.

യുപിഐയിലൂടെ കൂടുതൽ കാർഡ് ലെസ് പണമിടപാട് സേവനം സജ്ജമാക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ ഉടൻ ആർബിഐ പുറത്തിറക്കുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. നിലവിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് സിഡിഎം മെഷനിലൂടെ പണം നിക്ഷേപിക്കാൻ സാധിക്കൂ. ബാങ്കിൽ നേരിട്ട് പോകാതെ സ്വയം മെഷനിലൂടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ സാധിക്കുമെന്നതാണ് ഡിഡിഎം മെഷിന്റെ ഗുണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News