Gold Silver Rate Today: സ്വർണവില റോക്കറ്റുപോലെ കുതിയ്ക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ വിപണിയിലും പ്രതിഫലിക്കുകയാണ്.
ഏറെ നാളത്തെ ഇടിവിനുശേഷം സ്വര്‍ണവില ഉയരുകയാണ്. സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം ശരിവച്ച് മഞ്ഞ ലോഹം വന്‍ കുതിപ്പാണ് നടത്തുന്നത്. കൂടാതെ, പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതോടെ ആഗോള വിപണിയിലെ സാഹചര്യം ആശങ്കയ്ക്ക് വഴിമാറിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ദ്ധനയ്ക്ക് വഴിയൊരുക്കും എന്നാണ് നിരീക്ഷണം.
Also Read: Food and Vastu: ഭക്ഷണം കഴിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ ഒരിയ്ക്കലും ചെയ്യരുത്, ദാരിദ്ര്യം വിട്ടുമാറില്ല
സംസ്ഥാനത്ത് ഇന്നും സ്വർണവില വര്‍ദ്ധിച്ചു. ഒക്ടോബർ 7ന് ആരംഭിച്ച വർദ്ധന ഇന്നും തുടരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ വര്‍ദ്ധിച്ചു. നാല് ദിവസംകൊണ്ട് 1000 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി നിരക്ക് 42,920 രൂപയാണ്.
Also Read: World Mental Health Day: കുട്ടികളിലെ മാനസികാരോഗ്യ വൈകല്യങ്ങള്‍, ആദ്യ ലക്ഷണങ്ങളും സ്വീകരിക്കേണ്ട നടപടികളും
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണവിലയില്‍ വര്‍ദ്ധനയാണ് കാണുന്നത്. ശനിയാഴ്ച രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെനാല് ദിവസങ്ങളിലായി ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 5365 രൂപയാണ്. അതേസമയം, . ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 4433 രൂപയുമാണ്.
സെപ്റ്റംബർ 26 മുതൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. തുടർന്ന് 10 ദിവസംകൊണ്ട് 2040 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഈ കാലയളവില്‍ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കായിരുന്നു സ്വർണവില എത്തിയത്. ഒക്ടോബർ 5 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 41,960 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയ നിരക്ക്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.