Gold Rate Today : 'ഇന്ന് റെസ്റ്റ്'; തുടർച്ചയായ വർധനകൾക്ക് ശേഷം മാറ്റമില്ലാതെ സ്വർണവില

Gold Rate Rate Today Kerala : ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ വർധിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 11, 2023, 01:43 PM IST
  • കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി തുടർച്ചയായി സ്വർണത്തിന് നിരക്ക് വർധിച്ച് 43,000ത്തിന്റെ അരികിലേക്കെത്തി ചേർന്നിരുന്നു.
  • പിന്നാലെ ഇന്ന് ഒക്ടോബർ 11ന് ഒരു വിശ്രമം എന്ന പോലെ വിലയിൽ മാറ്റമില്ലാതെ സ്വർണവ്യാപാരം സംസ്ഥാനത്ത് പുരോഗമിക്കുന്നത്.
Gold Rate Today : 'ഇന്ന് റെസ്റ്റ്'; തുടർച്ചയായ വർധനകൾക്ക് ശേഷം മാറ്റമില്ലാതെ സ്വർണവില

Gold Price Today Kerala October 11 : തുടർച്ചയായ വർധനകൾക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി തുടർച്ചയായി സ്വർണത്തിന് നിരക്ക് വർധിച്ച് 43,000ത്തിന്റെ അരികിലേക്കെത്തി ചേർന്നിരുന്നു. പിന്നാലെ ഇന്ന് ഒക്ടോബർ 11ന് ഒരു വിശ്രമം എന്ന പോലെ വിലയിൽ മാറ്റമില്ലാതെ സ്വർണവ്യാപാരം സംസ്ഥാനത്ത് പുരോഗമിക്കുന്നത്. തുടർച്ചയായ വർധനയിൽ സ്വർണത്തിന്റെ വില ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി ചേർന്നിരുന്നു.

ഇന്ന് ഒക്ടോബർ 11 ഒരു ഗ്രാം സ്വർണത്തിന്റെ 5365 രൂപയാണ്. 42,920 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഇന്നലെ പത്താം തീയതി പവന് 240 രൂപ വർധിച്ചാണ് സ്വർണത്തിന്റെ വില 42,920തിലേക്കെത്തിയത്.

ALSO READ : 2000 Rupee Note: 2000 രൂപ നോട്ടുകൾ ഇപ്പോഴും കൈവശമുണ്ടോ? ഈ 19 സ്ഥലങ്ങളിൽ മാറ്റിയെടുക്കാം

ഒക്ടോബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ഒക്ടോബർ 1 - 42,680 രൂപ 

ഒക്ടോബർ 2 - 42,560 രൂപ

ഒക്ടോബർ 3 - 42, 080 രൂപ

ഒക്ടോബർ 4 - 42,072 രൂപ 

ഒക്ടോബർ 5 - 41,920 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

ഒക്ടോബർ 6 - 42,000 രൂപ

ഒക്ടോബർ 7 - 42,200 രൂപ

ഒക്ടോബർ 8 - 42,520 രൂപ

ഒക്ടോബർ 9 - 42,680 രൂപ

ഒക്ടോബർ 10 - 42,920 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

ഒക്ടോബർ 11 - 42,920 രൂപ

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 50 പൈസയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ നിരക്ക് 75 രൂപയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News