How To Apply For Driving License: ഡ്രൈവിംഗ് ലൈസൻസ് (Driving Licence) ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് കേന്ദ്രസർക്കാർ ഒരു ആശ്വാസ വാർത്ത നൽകിയിരിക്കുകയാണ്. നിങ്ങളും ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വാർത്ത ശ്രദ്ധിക്കുക. അതായത് ഇനി നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാക്കാൻ RTO സന്ദർശിക്കേണ്ടതില്ല. ആർടിഒ സന്ദർശിക്കാതെയും ആർടിഒയിൽ ഡ്രൈവിംഗ് ടെസ്റ്റ് നൽകാതെയും ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ അത് സാധ്യമാകുമെന്നർത്ഥം.
Also Read: RBI New Rule: ഈ നോട്ടുകൾ നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ ശ്രദ്ധിക്കുക!
കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിയമ പ്രകാരം അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെ നിങ്ങൾക്കിനി ഡ്രൈവിംഗ് ലൈസൻസ് (DrivingLicence) ഉണ്ടാക്കാം. ഇതിനായി അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രം നടത്തുന്ന ടെസ്റ്റ് പാസാകണം. ടെസ്റ്റ് പാസായ ശേഷം യോഗ്യരായവർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകും.
Also Read: Viral Video: മണ്ഡപത്തിൽ വരനെ കണ്ടതും കണ്ണുനിറഞ്ഞ് വധു, ശേഷം സംഭവിച്ചത്..! വീഡിയോ വൈറൽ
അതായത് ഇനി ആർടിഒയിൽ പോയി ഡ്രൈവിംഗ് ലൈസൻസ് (Driving License) എടുക്കാൻ ആളുകൾക്ക് അലയേണ്ടിവരില്ല. കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന ഗതാഗത വകുപ്പാണ് ഇത്തരം പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർ അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിന് ചേരുകയും അവർ നടത്തുന്ന ടെസ്റ്റ് പാസാകുകയും വേണം. ടെസ്റ്റ് പാസായാൽ പരിശീലന കേന്ദ്രം ഒരു സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം. ശേഷം ഒരു ടെസ്റ്റും കൂടാതെ പരിശീലന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആർടിഒ നിങ്ങൾക്ക് ലൈസൻസ് നൽകും.
Also Read: ഓർമ്മിക്കാതെ പോലും ചക്കക്കുരു വലിച്ചെറിയരുത്, ഗുണം അറിഞ്ഞാൽ ഞെട്ടും!
പരിശീലന കേന്ദ്രങ്ങളിൽ സിമുലേറ്ററുകളും പ്രത്യേക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കും സജ്ജീകരിക്കും. പരിശീലന കേന്ദ്രങ്ങളിൽ ടെസ്റ്റ് പാസാകുന്നവർക്ക് ആർടിഒ-യിൽ വന്ന് ടെസ്റ്റ് നൽകാതെ തന്നെ ലൈസൻസ് നൽകും. അംഗീകൃത പരിശീലന കേന്ദ്രങ്ങൾക്ക് ലൈറ്റ് മോട്ടോർ വെഹിക്കിൾസ് (LMV), മീഡിയം, ഹെവി വെഹിക്കിൾ (HMV) എന്നിവയ്ക്ക് പരിശീലനം നൽകാം. LMV കളുടെ പരിശീലനത്തിന്റെ ആകെ ദൈർഘ്യം 29 മണിക്കൂറാണ്. അത് കോഴ്‌സ് ആരംഭിച്ച് നാലാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം എന്നാണ് വ്യവസ്ഥ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...