കൊച്ചി: ഇന്നലെ കുതിച്ചുയർന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയ സ്വർണവില ഇന്ന് കുറഞ്ഞു. 240 രൂപയാണ് ഇന്ന് സ്വർണത്തിന് കുറഞ്ഞത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,440 ആയി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6680 ആയിട്ടുണ്ട്.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA വർദ്ധനവ്, കുടിശ്ശിക അറിയാം പ്രധാന അപ്ഡേറ്റുകൾ
കഴിഞ്ഞ മാസം പകുതിയോടെ സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടർന്ന് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവില ഇടിയുകയായിരുന്നു. ആ സമയം 4500 രൂപയോളമാണ് സ്വർണവില താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. പത്തുദിവസത്തിനിടെ 2500 ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും സ്വർണവില 53,000 കടന്നത്. രണ്ടാഴ്ചയ്ക്കിടെ സ്വർണ വില 2900 രൂപയാണ് വര്‍ധിച്ചത്.
Also Read: 51 ലും അവിവാഹിത; വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി സിത്താര!
ഈ മാസത്തെ സ്വർണവില എങ്ങനെ? അറിയാം...
ആഗസ്റ്റ് 1 ന് ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്ന് 51,600 രൂപ ആയി. ആഗസ്റ്റ് 2 ന് 240 രൂപ ഉയർന്ന് 51,840 രൂപയും, ആഗസ്റ്റ് 3 ന് 80 രൂപ കുറഞ്ഞ് 51,760 രൂപയും. ആഗസ്റ്റ് 4 നും 5 നും സ്വർണവിലയിൽ മാറ്റമിലായിരുന്നു, ആഗസ്റ്റ് 6 ന് സ്വർണത്തിന് 640 രൂപ കുറഞ്ഞ് 51,120 രൂപ ആയി. ആഗസ്റ്റ് 7 ന് 320 രൂപ കുറഞ്ഞ് 50,800 രൂപയും ആഗസ്റ്റ് 8 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ആഗസ്റ്റ് 9 ന് സ്വർണത്തിന് 600 രൂപ ഉയർന്ന് 51,400 രൂപയും, ആഗസ്റ്റ് 10 ന് സ്വർണത്തിന് 160 രൂപ ഉയർന്ന് 51,560 രൂപയും, ആഗസ്റ്റ് 11 ന് സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ആഗസ്റ്റ് 12 ന് 200 രൂപ ഉയർന്ന് 51,560 രൂപയും, ആഗസ്റ്റ് 13 ന് 760 രൂപ ഉയർന്ന് 52,520 രൂപയായിരുന്ന സ്വർണ വില ആഗസ്റ്റ് 14 ന് 80 രൂപ കുറഞ്ഞ് പവന് 52,440 രൂപയായി, ആഗസ്റ്റ് 15 ന് വിലയിൽ മാറ്റമില്ലായിരുന്നു, ആഗസ്റ്റ് 16 ന് 80 രൂപ ഉയർന്ന 52, 520 ആയിരുന്നു, ആഗസ്റ്റ് 17 ന് 840 രൂപ ഉയർന്ന് 53,360 ആയി, ആഗസ്റ്റ് 18 നും 19 നും സ്വർണവിലയിൽ മാറ്റമില്ലായിരുന്നു, ആഗസ്റ്റ് 20 ന് 80 രൂപ കുറഞ്ഞ് 53280 ആയി, ആഗസ്റ്റ് 21 ന് 400 രൂപ വർധിച്ചു കൊണ്ട് സ്വർണവില 53,680 ൽ എത്തിയിരിന്നു. ഇന്നിതാ 240 രൂപ കുറഞ്ഞ് സ്വർണ വില 53, 440 ൽ എത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.