LPG Gas Cylinder Price Today: മാസത്തിന്റെ ആദ്യദിനത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി എണ്ണകമ്പനികൾ രംഗത്ത്. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചുകൊണ്ടാണ് പൊതുജങ്ങൾക്ക് ആശ്വാസ വാർത്ത എണ്ണക്കമ്പനികൾ നൽകിയിരിക്കുന്നത്.
Also Read: ഈ സംസ്ഥാനത്തെ ജീവനക്കാർക്ക് ബമ്പർ ലോട്ടറി; DA ഒറ്റയടിക്ക് വർധിച്ചത് 16%
ഇതിന്റ അടിസ്ഥാനത്തിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഇന്നുമുതൽ 30 രൂപ കുറിച്ചിരിക്കുകയാണ്. പുതിയ വില ഇന്നു മുതലാണ് രാജ്യത്തുടനീളം പ്രാബല്യത്തിൽ വരുന്നത്. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നുമുതൽ വാണിജ്യ സിലിണ്ടറിന് ഉപഭോക്താക്കൾക്ക് 30 രൂപയുടെ ലാഭം ലഭിക്കും ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ എണ്ണക്കമ്പനികൾ മാറ്റമൊന്നും വരുത്തിയിട്ടില്ല.
Also Read: ചന്ദ്ര രാശിയിൽ ശുക്രാദിത്യ യോഗം; ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്ന്!
2024 ജൂലൈ 1 മുതൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിൻ്റെ വില 30-31 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ 30 രൂപയും കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ 31 രൂപയുമാണ് വില കുറവ് ഉണ്ടായിരിക്കുന്നത്. കുറഞ്ഞു. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1676 രൂപയ്ക്ക് പകരം 1646 രൂപയ്ക്കും കൊൽക്കത്തയിൽ 1756 രൂപയ്ക്കും ചെന്നൈയിൽ 1809.50 രൂപയ്ക്കും മുംബൈയിൽ 1598 രൂപയ്ക്കും ഇന്നുമുതൽ ലഭിക്കും. വാണിജ്യ സിലിണ്ടറുകൾ പട്‌നയിൽ 1915.5 രൂപയ്ക്കും അഹമ്മദാബാദിൽ 1665 രൂപയ്ക്കും ഇന്നുമുതൽ ലഭിക്കും.
Also Read: ശുക്ര ബുധ സംയോഗത്താൽ ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാർ പൊളിക്കും!
എന്നാൽ ഗാർഹിക സിലിണ്ടറിന്റെ വില ഡൽഹിയിൽ 803 രൂപയും കൊൽക്കത്തയിൽ 829 രൂപയും മുംബൈയിൽ 802 രൂപയും ചെന്നൈയിൽ 818 രൂപയും തന്നെ തുടരും. ലഭ്യമാണ്. ഗാർഹിക സിലിണ്ടറുകളുടെ വിലയിലും കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാധാരണ ജനങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.