Weekly Horoscope: ഈ 5 രാശിക്കാരുടെ ജീവിതത്തിൽ ഇനി മാറ്റങ്ങളുടെ നാളുകൾ, സമ്പത്ത് ലഭിക്കും

​ഗ്രഹങ്ങളുടെ സംക്രമണം 12 രാശികളെയും ബാധിക്കും എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ചില രാശിക്കാർക്ക് ഈ സംക്രമണങ്ങൾ ഭാ​ഗ്യം നൽകുമ്പോൾ ചിലർക്ക് ദോഷവും അനുഭവിക്കേണ്ടി വരും.  

Written by - Zee Malayalam News Desk | Last Updated : Jun 5, 2023, 05:30 AM IST
  • ജൂൺ രണ്ടാം വാരത്തിൽ ധനു രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കുന്നു.
  • കരിയറിൽ നിങ്ങൾ ഉയരങ്ങളിലേക്ക് പോകും.
  • നിങ്ങൾക്ക് ജോലി മാറാൻ പറ്റിയ സമയമാണിത്.
Weekly Horoscope: ഈ 5 രാശിക്കാരുടെ ജീവിതത്തിൽ ഇനി മാറ്റങ്ങളുടെ നാളുകൾ, സമ്പത്ത് ലഭിക്കും

ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശികൾ മാറ്റുന്നു. ജൂൺ രണ്ടാം വാരത്തിൽ പ്രധാനപ്പെട്ട ചില ഗ്രഹങ്ങളുടെ സംക്രമണം നടക്കാൻ പോകുന്നു. ഗ്രഹങ്ങളുടെ അധിപനായ ബുധൻ ഇടവത്തിലേക്ക് നീങ്ങും. ഗ്രഹങ്ങളുടെ ചലനം മൂലം ജൂൺ രണ്ടാം വാരം (ജൂൺ 5-11) ശുഭകരമാകുന്ന രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.  

മിഥുനം - ജൂൺ രണ്ടാം വാരം മിഥുന രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ലക്ഷ്മീ ദേവിയുടെ അനു​ഗ്രഹത്താൽ പണം ലഭിക്കും. വരുമാനം വർധിക്കും. കരിയറിൽ മികച്ച നേട്ടമുണ്ടാകാം. നിക്ഷേപത്തിന് നല്ല സമയമാണ്. ഓഫീസിൽ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. 

ചിങ്ങം - ചിങ്ങം രാശിക്കാർക്ക് ജൂൺ രണ്ടാം വാരം അനുകൂലമാണ്. ആത്മവിശ്വാസം വർധിക്കും. പണം സമ്പാദിക്കും. കുടുംബത്തിൽ സന്തോഷം പ്രസരിക്കും. വീട്ടിൽ നല്ല കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. 

ധനു - ജൂൺ രണ്ടാം വാരത്തിൽ ധനു രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കുന്നു. കരിയറിൽ നിങ്ങൾ ഉയരങ്ങളിലേക്ക് പോകും. നിങ്ങൾക്ക് ജോലി മാറാൻ പറ്റിയ സമയമാണിത്. ഈ സമയത്ത് വലിയ ലാഭം ലഭിക്കും. മേലുദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും. 

കന്നി - കന്നി രാശിക്കാർക്ക് ഗ്രഹങ്ങളുടെ സംക്രമണം അനുകൂലമാണ്. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. 

തുലാം - തുലാം രാശിക്കാർ തങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വീട്ടിൽ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ ബോസ് നിങ്ങളെ അഭിനന്ദിക്കും. നിങ്ങൾ സന്തോഷവാനായിരിക്കും. ഓഫീസിൽ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News