Do Not Buy Things On Tuesday: ഹൈന്ദവ വിശ്വാസത്തില്‍ ചൊവ്വാഴ്ച ഹനുമാന് സമര്‍പ്പിച്ചിരിയ്ക്കുന്ന ദിവസമാണ്. ഈ ദിവസം ഹനുമാനെ പ്രത്യേകം ആരാധിക്കുന്നത് വഴി ഭക്തരുടെ ജീവിതത്തില്‍ ബജ്റംഗബലിയുടെ അനുഗ്രഹം ലഭിക്കും. ഹനുമാന്‍ ഭക്തർക്ക് അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു.
ആഴ്ചയിലെ ദിവസങ്ങള്‍ പരിഗണിച്ചാല്‍ ചൊവ്വാഴ്ച ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണ്. ഈ ദിവസം ഹനുമാനെ ആരാധിക്കുന്നതോടോപ്പം മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം എന്ന് മതഗ്രന്ഥങ്ങളില്‍ പറയുന്നു. അതായത്, ചൊവ്വാഴ്ച ഹനുമാനെ പ്രസാദിപ്പിക്കാന്‍ പൂജകളും അര്‍ച്ചനകളും നടത്തുന്നത് കൂടാതെ മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.
അതായത്, ജ്യോതിഷത്തിൽ, ചൊവ്വാഴ്ച ചില കാര്യങ്ങൾ ചെയ്യരുതെന്നും നിഷ്ക്കര്‍ഷിക്കുന്നു. അതായത്, ചൊവ്വാഴ്ച ദിവസം ചില സാധനങ്ങൾ വാങ്ങുന്നത് ഹനുമാന് അനിഷ്ടം ഉണ്ടാക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ മോശം അനുഭവങ്ങള്‍ക്ക് ഇടയാക്കും. ഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം ദുരിതത്തിലാക്കും.
ചൊവ്വാഴ്ച അബദ്ധവശാൽ പോലും വാങ്ങാൻ പാടില്ലാത്ത സാധനങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
പുതിയ വീട്
ചൊവ്വാഴ്ച ഹനുമാന്‍റെ കോപം നേരിടേണ്ടി വരുന്ന തരത്തിലുള്ള പല കാര്യങ്ങളും ജ്യോതിഷം പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് ചൊവ്വാഴ്ച പുതിയ വീട് വാങ്ങുന്നത്. ചൊവ്വാഴ്ച പുതിയ വീട് വാങ്ങാൻ പാടില്ല. ഇതുകൂടാതെ, പുതിയ വീട് വാങ്ങിയ ശേഷം ചൊവ്വാഴ്ച ഭൂമി പൂജയും നടത്താന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്നത് ധനനഷ്ടത്തിന് വഴിയൊരുക്കും. . ഇത് കുടുംബത്തിന്‍റെ സന്തോഷവും സമാധാനവും ഇല്ലാതാക്കുകയും വ്യക്തിയുടെ സാമ്പത്തിക സ്ഥിതി മോശമാവുകയും ചെയ്യുന്നു.
ചൊവ്വാഴ്ച കറുത്ത വസ്ത്രങ്ങള്‍ വാങ്ങാന്‍ പാടില്ല
ചൊവ്വാഴ്‌ച കറുത്ത വസ്‌ത്രങ്ങൾ വാങ്ങുന്നത് ഏറെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ചൊവ്വാഴ്ച കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ വാങ്ങുന്നതുവഴി പിന്നീട് വലിയ നഷ്ടം നേരിടേണ്ടി വരുമെന്നാണ് വിശ്വാസം. നേരെമറിച്ച്, ചൊവ്വാഴ്ച, ഒരു വ്യക്തി ചുവപ്പ് അല്ലെങ്കിൽ നീല വസ്ത്രങ്ങൾ ധരിക്കണം. ഇത്, ചൊവ്വാ ദോഷം കുറയ്ക്കുന്നു.
ചൊവ്വാഴ്ച ഇരുമ്പ് സാധനങ്ങള്‍ വാങ്ങാന്‍ പാടില്ല
ജ്യോതിഷ പ്രകാരം, ചൊവ്വാഴ്ചകളിൽ ഇരുമ്പ് അല്ലെങ്കില്‍ ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക. മറിച്ച് ചൊവ്വാഴ്ച ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്നത് ഒരു വ്യക്തിക്ക് ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയാക്കാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...