Kitchen Vastu: അടുക്കളയിൽ സൂക്ഷിക്കുന്ന ഈ വസ്തുക്കൾ വീടിന് ദോഷം

Vastu Tips for Kitchen:  വാസ്തു ശാസ്ത്രമനുസരിച്ച്, അടുക്കളയിൽ സൂക്ഷിക്കുന്ന ചില വസ്തുക്കൾ വീടിന്‍റെ അന്തരീക്ഷം നശിപ്പിക്കുന്നതിന് വലിയ തോതിൽ കാരണമാകുന്നു. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില  സാധനങ്ങള്‍ ഒരു കാരണവശാലും അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ല.

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 06:51 PM IST
  • വീട്ടില്‍ സമാധാനവും സന്തോഷവും ഉണ്ട് എങ്കില്‍ നമുക്കറിയാം എല്ലായിടത്തും ഒരു പോസിറ്റിവിറ്റി നമുക്ക് കാണുവാന്‍ സാധിക്കും. സന്തോഷവും സമാധാനവും സന്തോഷവും ഉള്ള വീട്ടിൽ ലക്ഷ്മി ദേവിയും വസിക്കുന്നു.
Kitchen Vastu: അടുക്കളയിൽ സൂക്ഷിക്കുന്ന ഈ വസ്തുക്കൾ വീടിന് ദോഷം

Vastu Tips for Kitchen: വീടിന്‍റെ പ്രധാനഭാഗമാണ് അടുക്കള. നമുക്കറിയാം സാധാരണയായി സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സമയം ചിലഴിയ്ക്കുന്നത് അടുക്കളയിലാണ്.  വീട്ടിലുള്ളവര്‍ക്കായി ഭക്ഷണം പാകപ്പെടുത്തുന്ന വീടിന്‍റെ ഈ ഭാഗം നിര്‍മ്മിക്കുമ്പോഴും അത് കൈകാര്യം ചെയ്യുമ്പോഴും നാം വളരെയധികം ശ്രദ്ധിക്കണം.

Also Read:  Best Brother Zodiac Signs: ഈ 5 രാശിക്കാര്‍ നല്ല സഹോരന്മാര്‍ !! സഹോദരിയുടെ ഏതാഗ്രഹവും നിറവേറ്റും
 
 വീട്ടില്‍ സമാധാനവും സന്തോഷവും ഉണ്ട് എങ്കില്‍ നമുക്കറിയാം എല്ലായിടത്തും ഒരു പോസിറ്റിവിറ്റി നമുക്ക് കാണുവാന്‍ സാധിക്കും. സന്തോഷവും സമാധാനവും സന്തോഷവും ഉള്ള വീട്ടിൽ ലക്ഷ്മി ദേവിയും വസിക്കുന്നു.  എന്നാല്‍, ഏതെങ്കിലും കാരണത്താൽ നിങ്ങളുടെ വീടിന്‍റെ അന്തരീക്ഷം മോശമാവുകയാണ് എങ്കില്‍ അതിനുള്ള കാരണം ഒരു പക്ഷെ അത് വാസ്തു ദോഷം മൂലമാവാം. 

Also Read:  Monday Born People: തിങ്കളാഴ്ച ജനിച്ചവര്‍ അതീവ ഭാഗ്യശാലികള്‍, ചന്ദ്രന്‍റെ സ്വാധീനം ഇവര്‍ക്ക് ഉന്നത വിജയം സമ്മാനിക്കും 
 
വാസ്തു ശാസ്ത്രമനുസരിച്ച്, അടുക്കളയിൽ സൂക്ഷിക്കുന്ന ചില വസ്തുക്കൾ വീടിന്‍റെ അന്തരീക്ഷം നശിപ്പിക്കുന്നതിന് വലിയ തോതിൽ കാരണമാകുന്നു. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില  സാധനങ്ങള്‍ ഒരു കാരണവശാലും അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത്തരം വസ്തുക്കള്‍ നിങ്ങളുടെ വീടിന്‍റെ ശാന്തിയ്ക്കും സമാധാനത്തിനും ഭംഗം വരുത്തും. അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ലാത്തതും നമ്മുടെ അടുക്കളയില്‍ വളരെ സാധാരണമായി കണ്ടുവരുന്നതുമായ  ചില വസ്തുക്കള്‍ ഉണ്ട്, അവയെക്കുറിച്ച് അറിയാം   

പഴകിയ മാവ്

പലപ്പോഴും ആളുകൾ ബാക്കിയുള്ള മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് ഉപയോഗിക്കുകയും ചെയ്യുന്നു.എന്നാല്‍, വാസ്തു ശാസ്ത്ര പ്രകാരം ഇത് ഒട്ടും ശരിയല്ല. അങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരം മാത്രമല്ല, ഇത് ശനിയെയും രാഹുവിനെയും പ്രതികൂലമായി ബാധിക്കുന്നു. വേദഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച് കുഴച്ച മാവ്  അടുത്ത ദിവസത്തേയ്ക്കായി സൂക്ഷിക്കുന്നത്  ഏറെ ദോഷകരമാണ്. 

അടുക്കളയിൽ ഒരിയ്ക്കലും മരുന്നുകൾ സൂക്ഷിക്കരുത്

പലപ്പോഴും പലരും മരുന്നുകൾ അടുക്കളയിൽ സൂക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്യന്നത് തെറ്റാണ്. വാസ്തു ശാസ്ത്ര പ്രകാരം മരുന്ന് ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ല. ഇത് രോഗം കൂടാൻ ഇടയാക്കും. ആരോഗ്യനില മോശമാവുന്നതോടെ ചികിൽസയ്ക്കായി വൻതുക ചെലവഴിക്കേണ്ടിവരുന്നു. ഇക്കാരണത്താൽ, വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടിവരും.  

അടുക്കളയോട് ചേര്‍ന്ന് പൂജാമുറി വേണ്ട  

അടുക്കളയിൽ പൂജാമുറി പണിയുന്നത് ചില വീടുകളിൽ കാണാറുണ്ട്. മാതാ അന്നപൂർണയുടെ സ്ഥലമാണ് അടുക്കളയെന്നും അഗ്നിദേവനും ഇവിടെ കുടികൊള്ളുന്നുവെന്നുമാണ് വിശ്വാസം. അതിനാല്‍, വാസ്തു പ്രകാരം അടുക്കളയിൽ ഒരിക്കലും പൂജാമുറി പണിയാൻ പാടില്ല. കാരണം അടുക്കളയില്‍ പലതരത്തിലുള്ള  ഭക്ഷണം പാകം ചെയ്യുന്നു. ഉള്ളി, വെളുത്തുള്ളി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുന്നു. ഇത്, അടുക്കളയിൽ പൂജാമുറി ഉണ്ടെങ്കില്‍  പ്രതികൂല ഫലമുണ്ടാക്കുന്നു.

പൊട്ടിയ പാത്രങ്ങൾ വീട്ടിൽ സൂക്ഷിക്കരുത്

അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ പൊട്ടുക എന്നത് സാധാരണമാണ്. പലപ്പോഴും ചെറിയ പൊട്ടലുകള്‍ ഉള്ള പാത്രങ്ങള്‍ നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍, വാസ്തു പ്രകാരം ഇത്തരത്തിലുള്ള പൊട്ടിയ പാത്രങ്ങൾ സൂക്ഷിക്കുന്നത് വീടിന്‍റെ  സാമ്പത്തിക സ്ഥിതി മോശമാക്കുകയും കടം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്‌.  

അടുക്കളയിൽ ചെരിപ്പും ഷൂസും ധരിക്കരുത്  

വാസ്തു ശാസ്ത്രം അനുസരിച്ച്, അടുക്കളയിൽ ഷൂസും ചെരിപ്പും ധരിച്ച് എത്തുന്നത്‌  പ്രതികൂല ഫലമുണ്ടാക്കും. കൂടാതെ, ഇതിലൂടെ അഴുക്കും രോഗാണുക്കളും അടുക്കളയിൽ എത്തുന്നു. മാത്രമല്ല, മാതാ അന്നപൂർണ താമസിക്കുന്ന അടുക്കളയിൽ ചെരിപ്പും ഷൂസും  ധരിച്ചെത്തുന്നത്  ദേവിയെ അപമാനിക്കുന്നതിന് തുല്യമാണ്.
 
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News  ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News