KSRTC: 18 രൂപയുടെ ടിക്കറ്റ്, കൊടുത്തത് 100 രൂപ; ബാലൻസ് ചോദിച്ച വിദ്യാർഥിയെ അപമാനിച്ച് ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്ടർ

KSRTC Bus Conductor: ബാലൻസ് കാശ് കിട്ടാത്തതിനെ തുടർന്ന് കയ്യിൽ മറ്റ് പൈസയില്ലാത്തതിനാൽ 12 കിലോമീറ്റർ നടന്നാണ് വിദ്യാർഥിനി വീട്ടിലെത്തിയതെന്ന് വിദ്യാർഥിനിയുടെ പിതാവ് നെടുമങ്ങാട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 7, 2023, 06:42 PM IST
  • ഏരുമല നെടുമങ്ങാട് കെഎസ്ആർടിസി ബസിലാണ് വിദ്യാർഥിനിയും കണ്ടക്ടറുമായി ബാലൻസിനെ ചൊല്ലി തർക്കമുണ്ടായത്
  • നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അനശ്വരക്കാണ് ബാലൻസ് കാശ് കിട്ടാത്തതിനെ തുടർന്ന് 12 കിലോമീറ്റർ നടന്ന് വീട്ടിലേക്ക് പോകേണ്ടി വന്നത്
KSRTC: 18 രൂപയുടെ ടിക്കറ്റ്, കൊടുത്തത് 100 രൂപ; ബാലൻസ് ചോദിച്ച വിദ്യാർഥിയെ അപമാനിച്ച് ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്ടർ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയും കണ്ടക്ടറുമായി ബാലൻസിനെ ചൊല്ലി തർക്കം. ബാലൻസ് കാശ് കിട്ടാത്തതിനെ തുടർന്ന് കയ്യിൽ മറ്റ് പൈസയില്ലാത്തതിനാൽ 12 കിലോമീറ്റർ നടന്നാണ് വിദ്യാർഥിനി വീട്ടിലെത്തിയതെന്ന് വിദ്യാർഥിനിയുടെ പിതാവ് നെടുമങ്ങാട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ഏരുമല നെടുമങ്ങാട് കെഎസ്ആർടിസി ബസിലാണ് വിദ്യാർഥിനിയും കണ്ടക്ടറുമായി ബാലൻസിനെ ചൊല്ലി തർക്കമുണ്ടായത്. നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അനശ്വരക്കാണ് ബാലൻസ് കാശ് കിട്ടാത്തതിനെ തുടർന്ന് 12 കിലോമീറ്റർ നടന്ന് വീട്ടിലേക്ക് പോകേണ്ടി വന്നത്.

ALSO READ: Aluva rape case: ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

ചൊവ്വാഴ്ച്ച രാവിലെ ട്യൂഷൻ ഉള്ളതുകൊണ്ടാണ് അനശ്വര സ്കൂൾ ബസ് ഒഴിവാക്കി കെഎസ്ആർടിസി ബസിൽ കയറിയത്. വിദ്യാർഥിനി 100 രൂപ കൊടുത്തപ്പോൾ ബാക്കി നൽകാൻ ചില്ലറ ഇല്ലെന്നും എവിടെയെങ്കിലും ഇറങ്ങി ചില്ലറ വാങ്ങാൻ കണ്ടക്ടർ പറയുകയുമായിരുന്നു.

എന്നാൽ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ബാലൻസ് ചോദിച്ചെങ്കിലും ചില്ലറയില്ല എന്നു പറഞ്ഞു കണ്ടക്ടർ ദേഷ്യപ്പെട്ടുവെന്നും അനശ്വരയുടെ പിതാവ് നെടുമങ്ങാട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവം വിവാദമായതോടെ കണ്ടക്ടർ ബാക്കി തുക ഡിപ്പോയിൽ അടച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News