Viral News | വയസ്സ്-40, മക്കൾ 44 ; ഭർത്താവു പോലുമില്ല സഹായത്തിന്, ഇതും ഒരമ്മ

കിഴക്കൻ ആഫ്രിക്കയിലെ ഉഗാണ്ടയിൽ ജീവിക്കുന്ന ഇവർ ലോകത്തിൽ തന്നെ ഏറ്റവും അധികം മക്കളുള്ള നാലാമത്തെ അമ്മയാണ്

Written by - Zee Malayalam News Desk | Last Updated : Aug 27, 2022, 05:52 PM IST
  • ലോകത്തിൽ തന്നെ ഏറ്റവും അധികം മക്കളുള്ള നാലാമത്തെ അമ്മയാണിത്
  • ഒന്നാം സ്ഥാനത്ത് വാലൻറിന എന്ന സ്ത്രീയും അവരുടെ 69 മക്കളും
  • 16 പെൺകുട്ടികളും 22 ആൺകുട്ടികളുമാണ് മറിയത്തിന്
Viral News | വയസ്സ്-40, മക്കൾ 44 ; ഭർത്താവു പോലുമില്ല സഹായത്തിന്, ഇതും ഒരമ്മ

സാധാരണ ഒരു കുടുംബത്തിൻറെ സാമ്പത്തിക ശേഷി പരിഗണിച്ചാൽ പരമാവധി ഒന്നോ അല്ലെങ്കിൽ രണ്ടോ കുട്ടികൾക്ക്  മാത്രമാണ് കുഴപ്പമില്ലാതെ അവിടെ കഴിഞ്ഞ് കൂടാൻ സാധിക്കുകയുള്ളു. എന്നാൽ ഇതെല്ലാം കണക്കിലെടുക്കുമ്പോൾ പോലും 44 കുട്ടികളുമായി ജീവിതം മുന്നോട്ട് നയിക്കുന്ന ഒരു സ്ത്രീയുണ്ട് ഉഗാണ്ടയിൽ.  മറിയം നബാത്തൻസി എന്നാണ് ഇവരുടെ പേര്.

കിഴക്കൻ ആഫ്രിക്കയിലെ ഉഗാണ്ടയിൽ ജീവിക്കുന്ന ഇവർ ലോകത്തിൽ തന്നെ ഏറ്റവും അധികം മക്കളുള്ള നാലാമത്തെ അമ്മയാണ്. ഒന്നാം സ്ഥാനത്ത് വാലൻറിന എന്ന സ്ത്രീയും അവരുടെ 69 മക്കളും രണ്ടാം സ്ഥാനത്ത് റഷ്യയിലെ മിസ്റ്റർ ആൻറ് മിസിസ് കിറിലോവും മൂന്നാംസ്ഥാനത്ത് ബാർബറ ആഡം സ്ട്രാറ്റ്സ്മാനുമാണ്.

ALSO READ: Viral Video : ആനകളുടെ കിടിലം ഗ്രൂപ്പ് ഡാൻസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

16 പെൺകുട്ടികളും 22 ആൺകുട്ടികളുമാണ് മറിയത്തിന്. 2016 ഡിസംബറിലാണ് മറിയത്തിൻറെ അവസാനത്തെ പ്രസവം. ഭർത്താവ് ഉപേക്ഷിച്ച് പോയതിനാൽ  ഒറ്റയ്ക്കാണ് മറിയം തൻറെ മക്കളെ പരിപാലിക്കുന്നത്. 12 വയസ്സിലായിരുന്നു  മറിയം വിവാഹിതയായത്. 13 വയസ്സിൽ അവർ ആദ്യ കുഞ്ഞിനെ പ്രസവിച്ചു. രണ്ടാമത്തെ തവണ ഇരട്ട കുട്ടികളെയും (4 തവണ)  പിന്നീട് മൂന്ന് കുട്ടികളെയും (5 തവണ)
 നാല് കുട്ടികളെയും (5 തവണ) അവർ പ്രസവിച്ചു.

സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ടാണ് മറിയം അനുഭവിക്കുന്നത്. പലരും സ്പോൺസർ ചെയ്യുന്ന ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളുമാണ് ഇവർക്ക് ഏക ആശ്രയം. മറിയത്തിൻറെ വാർത്ത പുറം ലോകം അറിഞ്ഞതോടെ നിരവധി പേരാണ് സഹായവുമായി എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News