Almonds Benefits

വണ്ണം കുറയ്ക്കാനും ചർമ്മം കാക്കാനും ഇവ ബെസ്റ്റാ; ബദാം കഴിച്ച് ദിവസം തുടങ്ങിയാലോ!

Zee Malayalam News Desk
Feb 20,2025
';

ശരീര ഭാരം

ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള കുതിർത്ത ബദാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

ചർമ്മസംരക്ഷണം

ബദാമിലെ വിറ്റാമിൻ ഇ നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കുന്നു.

';

കൊളസ്ട്രോൾ

ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും ബദാം പതിവായി കഴിക്കാവുന്നതാണ്.

';

ദഹനം

ബദാം പതിവായി കഴിക്കുന്നത് ദഹനം വർധിപ്പിക്കാൻ ഗുണം ചെയ്യും. ഇത് പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

';

ഓർമ്മശക്തി

ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.

';

ക്ഷീണമകറ്റാൻ

നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ബദാം. കുതിർത്ത ബദാം ദിവസവും കഴിക്കുന്നത് ഊർജ്ജനില നിലനിർത്താൻ സഹായിക്കുന്നു.

';

ഉറക്കം

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ നല്ല ഉറക്കം ലഭിക്കാൻ ബദാം പതിവായി കഴിക്കാം.

';

മുടിയുടെ ആരോഗ്യം

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം പതിവായി കഴിക്കുന്നത് തലമുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story