മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ....
പ്രോട്ടീനാൽ സമ്പന്നമായ ഭക്ഷ്യവസ്തുവാണ് പീനട്ട് ബട്ടർ. 100 ഗ്രാം പീനട്ട് ബട്ടറില്‍ അടങ്ങിയിരിക്കുന്നത് 25 ഗ്രാം പ്രോട്ടീന്‍ ആണ്.
വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബദാം പ്രോട്ടീന്റെ ശക്തമായ ഉറവിടമാണ്. 100 ഗ്രാം ബദാമില്‍ 22 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീന്റെ മറ്റൊരു ഉറവിടമാണ് ചിക്കന്‍ ബ്രെസ്റ്റ്. ഇവയില്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.
പ്രോട്ടീൻ വേണ്ടുന്നവർക്ക് ചീസും മികച്ചൊരു ഓപ്ഷനാണ്. ചീസ് കഴിക്കുന്നത് ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കുന്നു.
സാല്‍മണ്‍ ഫിഷിൽ പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
പ്രോട്ടീൻ ധാരാളമടങ്ങിയിട്ടുള്ള മറ്റൊരു ഭക്ഷ്യവസ്തുവാണ് ഗ്രീക്ക് യോഗർട്ട്. 100 ഗ്രാം ഗ്രീക്ക് യോഗര്‍ട്ടില്‍ 16 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
മുട്ടയെക്കാള്‍ പ്രോട്ടീന്‍ മത്തങ്ങാ വിത്തില്‍ നിന്നും ലഭിക്കുന്നതാണ്. 100 ഗ്രാം മത്തങ്ങാ വിത്തില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
100 ഗ്രാം നിലക്കടലയില്‍ 26 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.