Bomb Threat in Moscow-Goa flight: ഇന്ത്യയുടെ ആകാശ അതിര്ത്തിയില് പ്രവേശിക്കും മുന്പ് തന്നെ ഗോവയിലേക്കുള്ള അസൂർ എയറിന്റെ വിമാനം വഴിതിരിച്ചുവിട്ടിരുന്നു.
Joe Biden: റഷ്യ ആണവായുധം ഉപയോഗിച്ചാൽ അവിശ്വസനീയമാംവിധം ഗുരുതരമായ തെറ്റായിരിക്കുമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ യുഎസ് പ്രസിഡൻറ് ജോ ബൈഡൻ വ്യക്തമാക്കി.
Russia Ukraine Crisis: നിലവിലെ സുരക്ഷാ സാഹചര്യവും സമീപകാലത്ത് വർദ്ധിച്ചുവരുന്ന ശത്രുതയും കണക്കിലെടുത്ത് യുക്രൈനിലേക്ക് ആരും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റഷ്യ-ഉക്രെയ്ൻ യുദ്ധം: യുക്രൈനിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ. റഷ്യയുടെ മിസൈൽ ആക്രമണത്തിൽ കീവിൽ നിരവധി പേർ കൊല്ലപ്പെട്ടു. യുക്രൈന്റെ തലസ്ഥാനമായ കീവിൽ തിങ്കളാഴ്ച പുലർച്ചെ നിരവധി സ്ഫോടനങ്ങളുണ്ടായതായി സിറ്റി മേയർ പറഞ്ഞു. സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് പുക ഉയരുന്നതിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുക്രൈനിൽ ആറു മാസമായി തുടരുന്ന സംഘർഷം വിലയിരുത്താൻ ബുധനാഴ്ചയാണ് യുഎൻഎസ്സി യോഗം ചേർന്നത്. യോഗം ആരംഭിച്ചതിനു പിന്നാലെ യുഎന്നിലെ റഷ്യൻ അംബാസഡർ വാസിലി എ നെബെൻസിയ വീഡിയോ കോൺഫറൻസിലൂടെയുള്ള യുക്രൈൻ പ്രസിഡന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രൊസിജറൽ വോട്ടിന് അഭ്യർത്ഥിച്ചു.
ISIS Terrorist Arrested : ഇന്ത്യയിൽ നടന്ന പ്രവാചകനിന്ദയിൽ പ്രതികാരം ചെയ്യുന്നതിനായിട്ടാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് ഭീകരൻ പറയുന്ന വീഡിയോ റഷ്യയുടെ ഫെഡറൽ ഏജൻസി പുറത്ത് വിട്ടു.
ഫെബ്രുവരി 24-ലെ റഷ്യൻ അധിനിവേശം ഉക്രേയിനിൽ നിന്നുള്ള ധാന്യങ്ങളുടെ അഭാവം ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കി. ഈ സാഗചര്യത്തിലാണ് തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിൽ ഇരുവിഭാഗവും യുഎന്നിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്. അവിടെയും ഇരു രാജ്യങ്ങളുടെ പ്രതിനിധികൾ ഒരേ മേശയ്ക്ക് ചുറ്റും ഇരുന്നിരുന്നില്ല. റഷ്യയുടെ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആദ്യം മോസ്കോയുടെ കരാറിൽ ഒപ്പുവച്ചു. തുടർന്ന് ഉക്രേനിയൻ ഇൻഫ്രാസ്ട്രക്ചർ മന്ത്രി ഒലെക്സാണ്ടർ കുബ്രാക്കോവ് കൈവിന്റെ സമാന കരാറിൽ ഒപ്പുവച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.