Monkeypox Suspected In Kerala: ഇയാൾ 4 ദിവസം മുൻപാണ് യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Monkeypox in India update: പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധിച്ച രക്ത സാമ്പിളിന്റെയും ശരീരസ്രവങ്ങളുടെയും റിപ്പോർട്ടിൽ മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Monkeypox: മങ്കിപോക്സ് പകർച്ചവ്യാധിയായെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തണമെന്ന് ലോകാരോഗ്യ സംഘടനയോട് (ഡബ്ല്യുഎച്ച്ഒ) വേൾഡ് ഹെൽത്ത് നെറ്റ്വർക്ക് ആവശ്യപ്പെട്ടു.
Monkey Pox Outbreak : ആകെ രോഗബാധിതരിൽ 84 ശതമാനം പേരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബാക്കിയിൽ 12 ശതമാനം പേർ അമേരിക്കയിൽ നിന്നും 3 ശതമാനം രോഗബാധിതർ ആഫ്രിക്കയിൽ നിന്നുമാണ്.
Monkey Pox : ബ്രിട്ടൻ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് സ്വവർഗ അനുരാഗികളും, ബൈസെക്ഷ്വലുമായ പുരുഷന്മാരിലുമാണ് കൂടുതലായി രോഗബാധ കണ്ട് വരുന്നത്.
Monkeypox: ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്ത് മങ്കിപോക്സ് കേസുകൾ വ്യാപിക്കാൻ തുടങ്ങിയതിന് ശേഷം ഇതുവരെ ആയിരത്തിലധികം കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു
Monkeypox: രോഗബാധിതനായ വ്യക്തിയുമായോ അവരുടെ വസ്ത്രങ്ങളുമായോ അവർ ഉപയോഗിച്ച തുണികളുമായോ അടുത്ത ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴാണ് മങ്കിപോക്സ് പകരുന്നത്.
Monkeypox: മങ്കിപോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യൂറോപ്പിലും യുഎസിലും റിപ്പോർട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് കേസുകളുടെ വർധനവ് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
നിരീക്ഷണം ശക്തമാക്കാനും കുരങ്ങുപനി ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്ന രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ ഐസൊലേറ്റ് ചെയ്ത് അവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കണം. എല്ലാ വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ആരോഗ്യ ഉദ്യോഗസ്ഥരോട് മന്ത്രാലയം ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു.
Monkeypox : ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയത്.
ആളുകൾ കൂട്ടംകൂടുന്ന സാഹചര്യങ്ങൾ രോഗബാധ വർധിക്കുന്നതിന് കാരണമാകുമെന്ന് ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗെയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.