ഈ സാഹചര്യം നിലനിൽക്കുമ്പോൾ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും ആരോഗ്യ മന്ത്രി (Health Minister) വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി.
ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോവിഡ് മൂന്നാം തരംഗത്തിന് (Covid Third Wave) സാധ്യതയുള്ള സാഹചര്യത്തിലും കോവിഡ് രോഗബാധ വലിയ മാറ്റമില്ലാതെ തുടര്ന്ന് സാഹചര്യത്തിലും പൊതുജനങ്ങൾ വളരെയധികം ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Thiruvananthapuram ജില്ലയിലെ തദ്ദേശ സ്ഥാനങ്ങളിലെ ടെസ്റ്റ് പോസ്റ്റിവിറ്റി (Test Positivity) നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രദേശികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കോവിഡ് വ്യാപനത്തിന്റെ കണക്കിൽ നാല് വിഭാഗങ്ങളായി തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്
ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്താകെ പൂർണ്ണ ലോക്ക്ഡൗൺ ആയിരിക്കും. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും. ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.