ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
മൂന്ന് പേർക്ക് പ്രതിമാസം മാസം ആയിരം രൂപ സ്റ്റൈഫന്റും ലഭിക്കുന്നുണ്ട്. ഡോർ മാറ്റ്, മെഴുകുതിരി, പേപ്പർ പേനകൾ, വാടാർ മല്ലി എന്ന പേരിൽ സോപ്പ് പൊടി, ലോഷൻ തുടങ്ങിയ ഉൽപ്പന്നങ്ങളും ഇവർ നിർമിക്കുന്നു. അമ്മമാരുടെ സഹായത്തോടെ ഇവർ ഇത് വിറ്റഴിക്കും. ഇതോടൊപ്പം അമ്മമാരുടെ തയ്യൽ യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അവസരങ്ങൾ നൽകും തോറും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവരാണ് ഭിന്നശേഷിക്കാരായ കുട്ടികൾ. കിട്ടിയ അവസരത്തെ തരിമ്പും പാഴാക്കാതെയാണ് അവർ കല്യാണവീടിനെ തങ്ങളുടെ കലാപ്രകടനത്താൽ ഇളക്കിമറിച്ചത്. രക്ഷിതാക്കളേയും, ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരേയുമെല്ലാം കലയുടെ ആസ്വാദനത്തിന്റെ കൊടുമുടി കയറ്റുകയായിരുന്നു യെസ് അക്കാദമി സർഗവേദിയിലെ ഭിന്നശേഷിക്കാരായ കലാകാരൻമാരും കലാകാരികളും.
പരാതിക്കാരൻ അംഗപരിമിതനാണെന്ന് എസ് ഐ ഹരിലാലിന് അറിയില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തരവാദപ്പെട്ട ഒരു പോലീസുദ്യോഗസ്ഥൻ എന്ന നിലയിൽ സിവിൽ സ്വഭാവമുള്ള ഇത്തരം കേസികൾ കൈകാര്യം ചെയ്യുന്നതിൽ എസ് ഐക്ക് ജാഗ്രത കുറവുണ്ടായെന്നും വകുപ്പു തലത്തിൽ താക്കീത് നൽകിയെന്നും റിപ്പോർട്ടിലുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.