Mumbai : ക്യാപ്റ്റൻ വിരാട് കോലി (Virat Kohli) ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻസി ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്കു പിന്നാലെയാണ് രാജി. സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ വിരാട് കോ ലി തന്നെയാണ് വിവരം അറിയിച്ചത്. അവസാനമായി നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഇന്ത്യക്ക് 2-1 ന് പരമ്പര നഷ്ടമായിരുന്നു.
Cricketer Virat Kohli steps down as India Test captain pic.twitter.com/BM0Dfktg2B
— ANI (@ANI) January 15, 2022
ഐസിസി 20-20 ലോകകപ്പിന് ശേഷം വിരാട് കോലി ഇന്ത്യയുടെ 20 - 20 ക്യാപ്റ്റന്സിയിൽ നിന്നും ഒഴിഞ്ഞിരുന്നു. പിന്നീട് ഏറെ വിവാദങ്ങൾക്ക് പിന്നാലെ താരത്തെ ഏക ദിനത്തിന്റെ ക്യാപ്റ്റന്സിയില് നിന്നും കോലിയെ ഒഴിവാക്കിയിരുന്നു. ശേഷം ഏക ദിനത്തിന്റെയും 20-20 യുടെയും ക്യാപ്റ്റനായി രോഹിത് ശർമയെ നിയമിച്ചിരുന്നു.
മുമ്പ് താരത്തെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ കോലി ബിസിസിഐക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനവും രാജി വെച്ചിരിക്കുന്നത്.ഇത് ബിസിസിഐയെ സമ്മർദ്ദത്തിൽ ആക്കാൻ സാധ്യതയുണ്ട്.
വിരാട് കോലിയുടെ പോസ്റ്റിന്റെ പൂർണ രൂപം
ടീമിനെ ശരിയായ രീതിയിൽ നയിക്കാനുള്ള കഠിനധ്വാനവും, അക്ഷീണമായ പരിശ്രമവുമായിരുന്നു കഴിഞ്ഞ 7 വർഷങ്ങൾ. ഞാൻ അങ്ങേ അറ്റം സത്യസന്ധമായി ആണ് ആ സ്ഥാനം വഹിച്ചത്. എന്നെ കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ഏതിനും ഒരു അവസാനമുണ്ടാലോ, അത്പോലെ എന്റെ ക്യാപ്റ്റൻസി സ്ഥാനത്തിന്റെയും അവസാനത്തിന് സമയമായി.
ഈ യാത്രയ്ക്കിടയിൽ നിരവധി ഉയർച്ചകളും, അത്പോലെ തന്നെ പ്രശനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഞാൻ ഒരിക്കലും പരിശ്രമിക്കാതെയിരുന്നിട്ടില്ല. അത്പോലെ തന്നെ കഴിയില്ല എന്ന ഒരു തോന്നലും ഉണ്ടായിട്ടില്ല. ഞാൻ ചെയ്യുന്ന എല്ലാത്തിലും 120 ശതമാനവും നൽകണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എനിക്ക് അതിന് കഴിയില്ലെങ്കിൽ അത് ചെയ്യാൻ പാടില്ലെന്ന് എനിക്ക് അറിയാം. എന്റെ ടീമിനോട് സത്യസന്ധമായി അല്ലാതെ പെരുമാറാൻ എനിക്ക് കഴിയില്ല.
ദീർഘകാലം രാജ്യത്തിനെ നയിക്കാൻ ഇങ്ക് അവസരം നൽകിയതിൽ എനിക്ക് ബിസിസിഐയോട് അതിയായ നന്ദിയുണ്ട്. അത്പോലെ ആദ്യ ദിവസം മുതൽ എന്നോടൊപ്പം തന്നെ പിന്മാറാൻ തയ്യാറാകാതെ പരിശ്രമിച്ച എന്റെ ടീം അംഗങ്ങളോടും നന്ദി അറിയിക്കുന്നു. നിങ്ങളാണ് ഈ യാത്ര ഇത്രയും മനോഹരമാക്കി തീർത്തത്.
അത്പോലെ തന്നെ ഇന്ത്യൻ ക്രിക്കറ് ടീമിനെ മുന്നോട്ട് നയിക്കാൻ രവി ഭായ്ഇല്ലാതെ സാധിക്കില്ലായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീമിനെ മുന്നോട്ട് കൊണ്ട് പോയതിൽ നിങ്ങൾ വഹിച്ച പങ്ക് തീരെ ചെറുതല്ല. അവസാനമായി ഇന്ത്യൻ ക്യാപറ്റൻസി സ്ഥാനം എന്നെ വിശ്വസിച്ച് ഏൽപ്പിക്കാൻ തയ്യാറായ എംഎസ് ധോണിക്ക് വളരെയധികം നന്ദി.