മുംബൈ : പുതിയ തലമുറയ്ക്ക് വഴി മാറി കൊടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഐപിഎൽ 2022 സീസൺ ആരംഭിക്കുന്നതിന് മുമ്പായി എം.എസ് ധോണി തന്റെ ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനം ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് കൈമാറിയത്. എന്നാൽ അതെ ക്യാപ്റ്റൻസി സ്ഥാനം സീസൺ തുടങ്ങി എട്ടാം മത്സരത്തിന് ശേഷം ജഡേജ തിരികെ ധോണിയുടെ പക്കൽ തന്നെ ഏൽപ്പിച്ചു. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരുടെ പ്രകടനം മാത്രമല്ല ക്യാപ്റ്റനായിരുന്ന ധോണിയെക്കാളും തുക ചിലവാക്കി നിലനിർത്തിയ ഇന്ത്യൻ ഓൾറൗണ്ടറുടെ പ്രകടനവും താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇതെ തുടർന്ന് സിഎസ്കെയുടെ പ്രൊമോട്ടേഴ്സുൾപ്പെടെ ടീം മാനേജുമെന്റിന് പുതിയ നായകനിലും ടീമിന്റെ പ്രകടനത്തിലും വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങി.
ഇന്നലെ ഏപ്രിൽ 30നാണ് ജഡേജ ധോണിക്ക് ടീമിന്റെ നായക സ്ഥാനം തിരികെ ഏൽപ്പിച്ചു എന്ന് ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗികമായി വാർത്ത കുറിപ്പിലൂടെ അറിയിക്കുന്നത്. സീസണിലെ ബാക്കി മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ ഓൾറൗണ്ടൾ സിഎസ്കെയുടെ നായക സ്ഥാനം ധോണിക്ക് വിട്ടുകൊടുത്തിരിക്കുന്നതെന്ന് സിഎസ്കെ തങ്ങളുടെ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. അതേസമയം പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ജഡേജ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമല്ല, ടീം മാനേജ്മെന്റിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്നാണ്.
ALSO READ : IPL 2022 : ഐപിഎല്ലിലെ മോശം ഫോം; വിരാട് കോലിയെ ഇന്ത്യൻ ടി20 ടീമിൽ നിന്നൊഴുവാക്കിയേക്കുമെന്ന് റിപ്പോർട്ട്
ടീം മാനേജ്മെന്റിന് ജഡേജയിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുയെന്നും ചെന്നൈയെ നയിക്കാനുള്ള ആത്മവശ്വാസം താരത്തിന്നില്ലയെന്നുമാണ് സ്പോർട്സ് മാധ്യമമായ ഇൻസൈഡ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ സിഎസ്കെയുടെ പ്രമൊട്ടേഴ്സ് താരത്തിന്റെയും ടീമിന്റെയും പ്രകടനത്തിൽ അസംതൃപ്തി പ്രകടപ്പിക്കുകയും ചെയ്തുയെന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ ഏറ്റവും അടുത്ത വൃത്തത്തെ ഉദ്ദരിച്ചു കൊണ്ട് സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ ഓൾറൗണ്ടർ താരത്തെ അലസമായും ലക്ഷ്യബോധമില്ലാത്ത രീതിയിലാണ് ടീമിന്റെ ക്യമ്പിനുള്ള കാണാനിടയായത്. സാധാരണയായി ജഡേജ കാണിക്കാറുള്ള ആത്മവിശ്വാസം ക്യാപ്റ്റനായതിന് ശേഷം താരത്തിന്റെ പക്കൽ നിന്നും കാണാനിടയായില്ല. കൂടാതെ സിഎസ്കെ ക്യാമ്പിനുള്ളിലുള്ള എല്ലാവർക്കും ജഡേജയ്ക്ക് ക്യാപ്റ്റൻസിയുടെ സമ്മർദം ഒരുപാടുണ്ടെന്ന് തോന്നി. ഇത് താരത്തിന്റെ തന്നെ പ്രകടനത്തെ ബാധിക്കുകയും ചെയ്തുയെന്ന് സിഎസ്കെയുമായി അടുത്ത ബന്ധമുള്ള വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് ഇൻസൈഡ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : IPL 2022 : സഞ്ജുവിന് ഹസരംഗ ബാലികേറ മല; ലങ്കൻ താരത്തിന്റെ മുമ്പിൽ അടിപതറുന്നത് ഇത് അഞ്ചാം തവണ
ഐപിഎൽ 2022 സീസണിൽ ജഡേജയുടെ കിഴിൽ ഇറങ്ങിയ ചെന്നൈ എട്ട് മത്സരങ്ങളിൽ നിന്ന് ആകെ ജയിച്ചത് രണ്ട് മത്സരങ്ങളിൽ മാത്രമാണ്. ജഡേജയുടെ പ്രകടനം എടുത്ത് നോക്കുമ്പോഴോ, ഓൾറൗണ്ടർ താരം ബാറ്റിങിലും ബോളിങിലും മോശം പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സീസണിൽ ഇതുവരെ ജഡേജ സ്വന്തമാക്കിയത് 112 റൺസും അഞ്ച് വിക്കറ്റുകൾ മാത്രമാണ്.
വീണ്ടും മഞ്ഞപ്പടയുടെ നായക സ്ഥാനത്തേക്കെത്തുന്ന ധോണിക്ക് ഇന്ന് മെയ് ഒന്നിന് സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് നേരിടുന്നത്. നാല് ഐപിഎല്ലും രണ്ട് ടി20 ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ ധോണിയുടെ കീഴിൽ ചെന്നൈ 213 മത്സരങ്ങളിൽ 130 ജയങ്ങളാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.