ചെന്നൈ : മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണിങ് താരം മുരളി വിജയ് അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ സ്ക്വാഡിൽ സ്ഥിരം സാന്നിധ്യമായിരുന്ന ചെന്നൈ താരം 61 മത്സരങ്ങളിൽ 3982 റൺസെടുത്തിട്ടുണ്ട്. ഇന്ത്യക്കായി എല്ലാ ഫോർമാറ്റുകളിലായി 87 മത്സരങ്ങളിൽ താരം പാഡ് അണിഞ്ഞിട്ടുള്ളത്. അന്തരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ 4490 റൺസാണ് വിജയ് ഇന്ത്യക്കായി നേടിയത്. ട്വിറ്ററിൽ വൈകാരികമായ കുറപ്പ് പങ്കുവച്ചുകൊണ്ടാണ് മുരളി വിജയ് തന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ് (ഡൽഹി ഡെയർഡെവിൽസ്) കിങ്സ് ഇലൻ പഞ്ചാബ് എന്നീ ടീമുകൾക്ക് വേണ്ടിയും മുരളി വിജയ് കളിക്കളത്തിൽ ഇറങ്ങിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ് നാട് ക്രിക്കറ്റ് അസോസിയേഷന് വേണ്ടി നിരവധി പ്രകടനമായിരുന്നു മുരളി കാഴ്ചവച്ചത്. ഏകദിന ഫോർമാറ്റിൽ വേണ്ടത്ര രീതിയിൽ പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നാൽ ഒരു സമയത്ത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് സ്പെഷ്യലിസ്റ്റുകളുടെ പട്ടികയിൽ പ്രധാനിയായിരുന്നു മുരളി.
ALSO READ : U19 Women’s T20 WC: അഭിമാനമായി ഈ കൗമാരപ്പട; പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്
@BCCI @TNCACricket @IPL @ChennaiIPL pic.twitter.com/ri8CCPzzWK
— Murali Vijay (@mvj888) January 30, 2023
2008ൽ ഓസ്ട്രേലിയയ്ക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് കരിയറിന് തുടക്കമിട്ട മുരളി അവസാനമായി ഇന്ത്യക്ക് വേണ്ടി പാഡ് അണിയുന്നതും അതെ ടീമിനെതിരെ തന്നെയായിരുന്നു. 2018ൽ പേർത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിലാണ് മുരളി വിജയ് ഇന്ത്യക്ക് വേണ്ടി അവസാനം കളിച്ചത്. ബിസിസിഐക്കും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും ചെന്നൈ സൂപ്പർ കിങ്സിനും ടിഎൻപിൽ ടീമായ ചെമ്പ്ലാസ്റ്റ് സാൻമർക്കും നന്ദി അറിയിച്ചുകൊണ്ടാണ് 38കാരനായ മുൻ ഇന്ത്യൻ താരം വിരമിക്കൽ കുറിപ്പ് ട്വിറ്ററിൽ പങ്കുവക്കുന്നത്.
അതോടൊപ്പം തന്റെ കരിയറിലെ എല്ലാ സമയത്തും കൂടയുണ്ടായിരുന്ന ആരാധകർക്കും കോച്ചുമാർക്കും സഹകളിക്കാർക്കും കുടുംബത്തിനും സഹൃത്തുക്കൾക്കും താരം തന്റെ കുറിപ്പിൽ നന്ദി രേഖപ്പെടുത്തിട്ടുണ്ട്. കൂടാതെ താൻ ഇനി ക്രിക്കറ്റിന്റെ മറ്റൊരു ലോകത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണെന്നും മുരളി വിജയ് തന്റെ കുറിപ്പിൽ അറിയിച്ചു. ക്രിക്കറ്റിന്റെ ബിസിനെസ് മേഖലയിൽ തന്റെ പ്രവർത്തി മണ്ഡലം മാറ്റാൻ ഒരുങ്ങുകയാണെന്ന് 38കാരനായ താരം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...