മുംബൈ: ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിലില്ല. രോഹിത് ശർമ്മ ക്യാപ്റ്റനും, ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനുമാകും. വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്,ഷമി, യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലുള്ളത്. ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളിലുംഇവർ തന്നെയാകും ഇറങ്ങുക.
വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന വിദര്‍ഭ ക്യാപ്റ്റന്‍ കരുണ്‍ നായർക്കും ടീമിൽ ഇടം നേടാനായില്ല. മുഹമ്മദ് സിറാജിനെയും ടീമില്‍ നിന്നൊഴിവാക്കി.
അതേസമയം ബുമ്രയുടെ പരിക്ക് പൂർണമായി മാറിയില്ലെങ്കിൽ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ ഹർഷിത് റാണയാകും കളിക്കുക. ചാംപ്യൻസ് ട്രോഫിയുടെ ആദ്യദിന മത്സരങ്ങളിൽ കളിച്ചേക്കില്ല. രണ്ടാം ഘട്ടം മുതൽ കളിച്ചേക്കുമെന്നാണ് അജിത് അഗാർക്കർ വ്യക്തമാക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ബുമ്രയ്ക്ക് ചാംപ്യന്‍സ് ട്രോഫി നഷ്ടമാകുമെന്ന തരത്തിൽ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് വിരാമമായിരിക്കുകയാണ്. യശസ്വി ജയ്സ്വാൾ ടീമിൽ ഉൾപ്പെടുന്നത് ആദ്യമായാണ്. പരിക്കുകൾ മാറിയ കുല്‍ദീപ് യാദവും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ദുബായിലാണ്.
ഫെബ്രുവരി 19നാണ് ചാംപ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. ഇന്ത്യയുടെ മത്സരം ഫെബ്രുവരി 20നായിരിക്കും. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഫെബ്രുവരി 23ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. മാര്‍ച്ച് രണ്ടിനാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ന്യൂസിലന്‍ഡിനെതിരെയാണ് ഈ മത്സരം.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങളാണ് കളിക്കുന്നത്. ആദ്യ ഏകദിനം ഫെബ്രുവരി 6നും രണ്ടാം ഏകദിനം 9നും മൂന്നാം ഏകദിനം 12നും നടക്കും. ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം അറിയാം.
അതേസമയം ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവ് ആണ് ടീമിനെ നയിക്കുന്നത്. ടീമിൽ സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. ഈ മാസം 22നാണ് ആദ്യ ടി20.
ടി20യ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍).
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.