Red Wine Benefits: റെഡ് വൈൻ ചർമ്മം, മുടി എന്നിവയ്ക്ക് നിരവധി ഗുണങ്ങൾ നൽകുന്നു. റെഡ് വൈൻ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
മുഖക്കുരു കുറയ്ക്കുന്നു: റെഡ് വൈനിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആൻ്റിസെപ്റ്റിക് ഗുണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകൾക്കെതിരെ പോരാടുന്നു.
ചർമ്മത്തിന് തിളക്കം നൽകുന്നു: റെഡ് വൈനിലെ പോളിഫെനോൾസ് ചർമ്മകോശങ്ങളുടെ ഓക്സിഡേഷനെ തടയുന്നു. ഇത് ചർമ്മം തിളക്കമുള്ളതാക്കുന്നു.
മുടി വളർച്ചയ്ക്ക് നല്ലത്: റെഡ് വൈൻ കഴിക്കുന്നത് മെച്ചപ്പെട്ട രക്തചംക്രമണത്തിന് സഹായിക്കും. ഇത് തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും.
താരൻ കുറയ്ക്കുന്നു: റെഡ് വൈനിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകളെയും താരനെയും ചെറുക്കുന്നതിന് സഹായിക്കും.
അകാല വാർധക്യം തടയുന്നു: റെഡ് വൈനിലെ ആൻ്റിഓക്സിഡൻ്റുകൾ ചർമ്മത്തിലെ കൊളാജൻ പുനഃസ്ഥാപിച്ചുകൊണ്ട് അകാല വാർധക്യ ലക്ഷണങ്ങളെ ചെറുക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുന്നു.