Sun Transit 2024: 5 ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 13 ന് സൂര്യൻ ശനിയുടെ രാശിയിൽ അതായത് കുംഭ രാശിയിലേക്ക് പ്രവേശിക്കും. 1 വർഷത്തിനു ശേഷം സൂര്യൻ്റെ ഈ സംക്രമം 4 രാശിക്കാരുടെ ഭാഗ്യം മാറ്റിമറിക്കും
Surya Rashiparivarthan: ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റങ്ങൾ വ്യക്തികളേയും ബാധിക്കാറുണ്ട്. ഓരോ ഗ്രഹങ്ങളുടേയും ചലനം വളരെ പ്രധാനപ്പെട്ടതാണ്.
Surya Rashiparivarthan: ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റങ്ങൾ വ്യക്തികളേയും ബാധിക്കാറുണ്ട്. ഓരോ ഗ്രഹങ്ങളുടേയും ചലനം വളരെ പ്രധാനപ്പെട്ടതാണ്. ചില സമയത്ത് ഇതിലൂടെ പോസിറ്റീവും മറ്റു ചിലപ്പോൾ നെഗറ്റിവ് അനുഭവങ്ങളും ഇതിലൂടെ പല രാശിക്കാർക്കും ലഭിക്കാറുമുണ്ട്.
ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ ഉടൻ രാശി മാറും. ഇത് 12 രാശികളേയും ബാധിക്കും. നിലവിൽ മകര രാശിയിലാണ് സൂര്യൻ സ്ഥിതി ചെയ്യുന്നത്.
5 ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 13 ന് സൂര്യൻ ശനിയുടെ രാശിയായ കുംഭ രാശിയിൽ പ്രവേശിക്കും. 1 വർഷത്തിനു ശേഷം സൂര്യൻ്റെ ഈ സംക്രമം 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. അത് ഏതൊക്കെ രാശിക്കാർ എന്നറിയണം...
മേടം (Aries): മേട രാശിക്കാർക്ക് സൂര്യന്റെ ഈ സംക്രമണം വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഈ സമയത്ത് മികച്ചതായിരിക്കും. ബിസിനസ്സുകാർക്ക് നല്ല സമയം ആയിരിക്കും, ലാഭത്തിനും സാധ്യത. ബഹുമാനം വർദ്ധിക്കും മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളെ പിന്തുണയ്ക്കും.
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഇതിലൂടെ ഇവർക്ക് വിദേശയാത്രയ്ക്ക് യോഗമുണ്ടാകും. സാമ്പത്തിക നേട്ടത്തിന് സാധ്യത, ജോലിയിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങി വിജയം കൈവരിക്കും. എല്ലാ ജോലികളിലും ഭാഗ്യം അനുകൂലിക്കും.
ഇടവം (Taurus): ഇടവം രാശിക്കാർക്ക് സൂര്യ സംക്രമത്തിൽ നിന്ന് നല്ല ഫലങ്ങൾ ലഭിക്കും. മാനസിക സമാധാനം നിലനിൽക്കും, സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മെച്ചപ്പെടാൻ സാധ്യത, ദീർഘകാല രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും, ആരോഗ്യം മെച്ചപ്പെടും. പുരോഗതിയുടെ പാതകൾ തുറക്കും, അധ്വാനിക്കുന്ന ആളുകൾക്ക് നല്ല വാർത്ത ലഭിക്കും.
കന്നി (Virgo): കന്നി രാശിക്കാർക്ക് സൂര്യൻ്റെ സംക്രമത്തിലൂടെ പുതിയ അവസരങ്ങൾ ലഭിക്കും. ബിസിനസ്സിലുംവിജയം നേടാൻ കഴിയും. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ശക്തമാകും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കും. സാമ്പത്തിക നേട്ടവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)